ബെംഗളൂരു : ബെംഗളൂരുവില്‍ പതിനെട്ടുകാരിയായ കോളേജ് വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. പെറ്റ് ഷോപ്പ് ഉടമയുമായ മുഹമ്മദ് മാറുഫ് ഷെരീഫാണ് (28) അറസ്റ്റിലായത്.
ജൂലായ് 11-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂട്ടറില്‍ ഷോപ്പിങ്ങിനായി പോയതായിരുന്നു പെൺകുട്ടി. റോഡ് മുറിച്ചുകടക്കുന്നതിനിടെ പ്രതി വിദ്യാര്‍ഥിനിയെ സമീപിക്കുകയും പിന്നാലെയെത്തി കെട്ടിപിടിച്ചു.
വിദ്യാര്‍ഥിനി ശക്തമായി എതിര്‍ത്തുവെങ്കിലും പിടിവിടാന്‍ ഇയാൾ തയ്യാറായില്ല. ഇതിനിടെ വിദ്യാര്‍ഥിനിയെ യുവാവ് കടന്ന് പിടിച്ചു ചുംബിച്ചു. ഒടുവില്‍ രക്ഷപ്പെട്ട പെൺകുട്ടി ആ വഴി പോവുകയായിരുന്ന രണ്ടുപേരോട് കാര്യം പറഞ്ഞു. ഇത് കണ്ട പ്രതി ഓടി രക്ഷപ്പെട്ടു.
വീട്ടിലെത്തിയ 18-കാരി വീട്ടുകാരോട് സംഭവിച്ചതെല്ലാം പറഞ്ഞു. മാതാപിതാക്കള്‍ വിദ്യാര്‍ഥിനിയെ കൗണ്‍സലിങ്ങിന് വിധേയമാക്കുകയും പോലീസ് സ്റ്റേഷനില്‍ പരാതി നൽകി. തുടർന്ന് പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പോലീസ് അറസ്റ്റുചെയ്തത്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.