
വഡോദര: ഗുജറാത്തിലെ വഡോദരയിൽ ഒരു സോഷ്യൽ മീഡിയ പോസ്റ്റിനെച്ചൊല്ലി സംഘർഷം(Clash). സമുദായ ലക്ഷ്യം വച്ചുള്ള പോസ്റ്റ് പുറത്തു വന്നതിനെ തുടർന്നാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.
സംഘർഷത്തെ തുടർന്ന് ഒരു സംഘം ആളുകൾ നവരാത്രി പന്തൽ നശിപ്പിക്കുകയും നിരവധി പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തു. അക്രമവുമായി ബന്ധപ്പെട്ട് 50 ഓളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. നിലവിൽ സ്ഥിതി ശാന്തവും നിയന്ത്രണ വിധേയവുമാണെന്ന് അധികൃതർ അറിയിച്ചു.