HomeNationalഛത്തീസ്ഗഡിനെ നടുക്കി പവർ പ്ലാന്റിൽ വൻ സ്ഫോടനം; 10 തൊഴിലാളികൾ കൊല്ലപ്പെട്ടു;...

ഛത്തീസ്ഗഡിനെ നടുക്കി പവർ പ്ലാന്റിൽ വൻ സ്ഫോടനം; 10 തൊഴിലാളികൾ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു | Chhattisgarh Power Plant Blast

ഛത്തീസ്ഗഡിലെ വേദാന്ത ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പവർ പ്ലാന്റിൽ ബോയിലർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 10 പേർക്ക് ജീവൻ നഷ്ടമായി (Chhattisgarh Power Plant Blast). പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. പ്ലാന്റിലെ പ്രവർത്തനങ്ങൾക്കിടെ അപ്രതീക്ഷിതമായാണ് ബോയിലർ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ കെട്ടിടത്തിന്റെ ഒരു ഭാഗം തകരുകയും തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങുകയുമായിരുന്നു.

അപകടസ്ഥലത്ത് വെച്ച് തന്നെ എട്ടുപേർ മരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മറ്റു രണ്ടുപേർ മരണപ്പെട്ടത്. മരിച്ചവരിൽ ഭൂരിഭാഗവും ഇതരസംസ്ഥാന തൊഴിലാളികളാണെന്നാണ് റിപ്പോർട്ട്. പോലീസ്, ഫയർഫോഴ്‌സ്, ദുരന്തനിവാരണ സേന എന്നിവർ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. സ്ഫോടനത്തെത്തുടർന്നുണ്ടായ തീ നിയന്ത്രണവിധേയമാക്കാൻ മണിക്കൂറുകൾ എടുത്തു.

അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിട്ടു. സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് വേദാന്ത ഗ്രൂപ്പും സംസ്ഥാന സർക്കാരും സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ ചികിത്സാ ചിലവ് കമ്പനി വഹിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Clickable Info Box