

ഗുജറാത്ത്: ഗുജറാത്തിലെ ജുനഗഢിൽ കാർ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ അഞ്ച് വിദ്യാർഥികൾ ഉൾപ്പെടെ 7 പേർ മരിച്ചു (7 killed in car crash).അമിതവേഗതയിലെത്തിയ വിദ്യാർത്ഥികൽ സഞ്ചരിച്ച കാർ, കാർ ഡിവൈഡറിൽ ഇടിച്ച് റോഡിൻ്റെ മറുവശത്തേക്ക് മറിഞ്ഞ് അമിതവേഗതയിൽ വന്ന മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഏഴു പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു.
അഞ്ച് വിദ്യാർത്ഥികൾ ഒരു കാറിൽ പരീക്ഷയ്ക്കായി കോളേജിലേക്ക് പോകുകയായിരുന്നു. അപകടത്തെ തുടർന്ന് രണ്ട് കാറുകളും തിരിച്ചറിയാനാകാത്ത വിധം തകർന്നു.