
ചെങ്കൽപെട്ട്: തമിഴ്‌നാട്ടിലെ മധുരന്തകത്ത് സ്‌കൂളിലേക്ക് പോകുകയായിരുന്ന 11 വയസ്സുകാരന് വെടിയേറ്റു(Bullet). തെരുവ് നായയ്ക്ക് വച്ച വെടിയാണ് ഉന്നം തെറ്റി കുട്ടിക്ക് കൊണ്ടത്. കൊക്കരന്തങ്കൽ ഗ്രാമത്തിൽ നിന്നുള്ള കുരലരസൻ എന്ന കുട്ടിക്കാണ് ദുർവിധി ഉണ്ടായത്. അപകടത്തിൽ കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
വിലങ്ങാട് ഗ്രാമത്തിലെ തെരുവ് നായ്ക്കളെ വെടിവച്ചുകൊല്ലാൻ വെങ്കിടേശൻ (55) എന്നയാൾ ആദിവാസി യുവാവിനെ വാടകയ്‌ക്ക് ചുമതലപ്പെടുത്തിയിരുന്നു. സിരുക്കരനൈ ഗ്രാമത്തിൽ നിന്നുള്ള ശരത്കുമാർ (25) ആണ് വെടിയുതിർത്തത്. ഇയാളുടെ പക്കൽ നിന്നുമാണ് വെടിയുണ്ട ഉന്നം തെറ്റി കുട്ടിയുടെ മേൽ പതിച്ചത്. അപകടത്തിൽ പരിക്കേറ്റ കുട്ടിയെ ചെങ്കൽപേട്ട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ സംഘം അറിയിച്ചു.