ന്യൂഡൽഹി: തെരുവുനായ പ്രശ്നം ഗൗരവത്തോടെ എടുക്കാത്ത സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതി ശാസന നൽകി. ഈ വിഷയം രാജ്യത്തിൻ്റെ അന്താരാഷ്ട്ര പ്രശസ്തിക്ക് കളങ്കമുണ്ടാക്കുന്നു എന്ന് കോടതി മുന്നറിയിപ്പ് നൽകി.(Blames the country's international reputation, Supreme Court on stray dog issue)
അനിമൽ ബർത്ത് കൺട്രോൾ (ABC) നിയമങ്ങൾ 2023 നടപ്പിലാക്കാൻ നേരത്തെ ഉത്തരവിട്ടിട്ടും, പശ്ചിമ ബംഗാൾ, ഡൽഹി, തെലങ്കാന എന്നീ മൂന്ന് സംസ്ഥാനങ്ങൾ മാത്രമാണ് സത്യവാങ്മൂലം സമർപ്പിച്ചതെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ. വി. അഞ്ജാരിയ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു.
തുടർച്ചയായ തെരുവുനായ ആക്രമണങ്ങൾ വിദേശ രാജ്യങ്ങളുടെ കണ്ണിൽ രാജ്യത്തിൻ്റെ പ്രതിച്ഛായ മോശമാക്കുന്നു എന്ന് കോടതി ചൂണ്ടിക്കാട്ടി. മനുഷ്യരുടെ സുരക്ഷയോടുള്ള അനാസ്ഥയാണ് ഇത് എടുത്തു കാണിക്കുന്നതെന്നും കോടതി പറഞ്ഞു.