

തിരുവനന്തപുരം: ബിജെപിക്ക് താമരയേക്കാൾ ചേരുന്ന ചിഹ്നം ചാക്കാണെന്നും, ചിഹ്നം താമരയ്ക്ക് പകരം ചാക്ക് ആക്കി മാറ്റണമെന്നും
മന്ത്രി പി.എ.മുഹമ്മദ് റിയാസ് (Minister PA Muhammad Riyas). വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയം ഉറപ്പായതോടെ യുഡിഎഫ് ബോധപൂർവ്വം സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നതായും മന്ത്രി കുറ്റപ്പെടുത്തി.ഇഡി ബിജെപിയുടെ താളത്തിനൊത്ത് തുള്ളുകയാണ്. കഴിഞ്ഞ മൂന്ന് കൊല്ലം ഇഡി എവിടെയായിരുന്നു. സതീശൻ ഇഡിക്കെതിരെ മൗനം പാലിക്കുകയാണ്-മന്ത്രി പറഞ്ഞു.