
കോയമ്പത്തൂർ: ഡിഎംകെ ഭരണം ഇല്ലാതാകുന്നതുവരെ ചെരിപ്പിടില്ലെന്ന് പ്രഖ്യാപിച്ച് തമിഴ്‌നാട്ടിലെ ബിജെപി നേതാവ് അണ്ണാമലൈ (BJP Leader Annamalai Vs DMK).
"ഞാൻ ശരിക്കും രാഷ്ട്രീയം ചെയ്യുന്നുണ്ടോ? ഇത് ആളുകൾക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ടോ എന്ന് ഞാൻ സ്വയം ചോദിക്കുന്നു. പ്രത്യയശാസ്ത്രത്തിൽ തൂങ്ങി എന്തെങ്കിലും സംസാരിക്കുകയാണോ എന്ന് ഞാൻ എന്നോട് തന്നെ ചോദിക്കുകയാണ്. ഇന്ന് രാവിലെ മുതൽ ഞാൻ എന്നോട് തന്നെ ചോദിക്കുന്ന ചോദ്യം ഞാൻ രാഷ്ട്രീയത്തിൽ തുടരണോ എന്നതാണ്"-കോയമ്പത്തൂരിൽ മാധ്യമപ്രവർത്തകരെ കണ്ട തമിഴ്‌നാട് ബിജെപി നേതാവ് അണ്ണാമലൈ പറഞ്ഞു.
നാളെ മുതൽ ഡിഎംകെയെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നത് വരെ ഞാൻ ചെരിപ്പിടില്ല. ഇതിനൊരു അവസാനം ഉണ്ടാകണം. നാളെ മുതൽ 48 ദിവസം ഞാൻ ഉപവസിക്കുംപി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.