
ഹൈദരാബാദ്: തെലങ്കാനയിൽ വീണ്ടും പക്ഷിപ്പനി. രണ്ട് ജില്ലകളിലായി ഏകദേശം 8000 കോഴികളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. സംഗറെഡ്ഡി, മേദക് ജില്ലകളിലാണ് പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ സംഗറെഡ്ഡിയിൽ 7,000 കോഴികളും മേദക്കിൽ 1000 കോഴികളുമാണ് രോഗം ബാധിച്ച് ചത്തത്. ഫെബ്രുവരിയിൽ മേദകിലെ ചൗത്കൂർ മണ്ഡലത്തിലെ കോഴി ഫാമിൽ വൈറസ് ബാധിച്ച് 23,900 കോഴികളാണ് ചത്തത്. അതേസമയം, മേദകിലെ ജലാൽപൂർ പ്രദേശത്ത് സതീഷ് ഗൗഡി എന്നയാളുടെ ഫാമിൽ രണ്ട് ദിവസത്തിനുള്ളിൽ 1,000 കോഴികൾ ചത്തു.