ബെംഗളൂരു: മൂന്ന് ദിവസം പഴക്കമുള്ള സാമ്പാറിനെച്ചൊല്ലി ഭർത്താവുമായുണ്ടായ വാക്കുതർക്കത്തിന് പിന്നാലെ യുവതി വിഷം കഴിച്ച് ജീവനൊടുക്കി (Bengaluru woman suicide over sambar dispute). ബെംഗളൂരു നെലമംഗലയ്ക്ക് സമീപമുള്ള ഗെനാസനഹള്ളിയിൽ രംഗസ്വാമിയുടെ ഭാര്യ കാവ്യ (28) ആണ് മരിച്ചത്. നാല് വയസ്സുള്ള ഒരു മകനുണ്ട് ഈ ദമ്പതികൾക്ക്.
മൂന്ന് ദിവസം മുമ്പ് തയ്യാറാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന സാമ്പാർ വീണ്ടും വിളമ്പിയതിനെ ചൊല്ലിയാണ് ദമ്പതികൾക്കിടയിൽ തർക്കം ഉടലെടുത്തത്. ആദ്യ രണ്ട് ദിവസങ്ങളിലും ഇതേ സാമ്പാർ നൽകിയപ്പോൾ രംഗസ്വാമി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. മൂന്നാം ദിവസവും ഇത് ആവർത്തിച്ചതോടെ രംഗസ്വാമി കാവ്യയെ വഴക്കുപറയുകയും മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.
തർക്കത്തിന് പിന്നാലെ കാവ്യ വീട്ടിൽ കാർഷിക ആവശ്യങ്ങൾക്കായി സൂക്ഷിച്ചിരുന്ന കളനാശിനി കഴിക്കുകയായിരുന്നു. ഛർദ്ദിയും ശാരീരികാസ്വാസ്ഥ്യവും അനുഭവപ്പെട്ട കാവ്യയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.
നെലമംഗല പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുടുംബപ്രശ്നങ്ങളും ചെറിയ തർക്കങ്ങളും ഇത്തരം ദാരുണമായ അന്ത്യത്തിലേക്ക് നയിച്ചത് പ്രദേശവാസികളെ ഞെട്ടിച്ചിരിക്കുകയാണ്.
Story Summary:
In a tragic incident near Nelamangala, Bengaluru, a 28-year-old woman named Kavya committed suicide following an argument with her husband over serving three-day-old sambar. According to the police, her husband Rangaswamy allegedly scolded and attempted to assault her after she served the same dish for the third consecutive day. Kavya consumed pesticide and passed away while being rushed to the hospital. The couple has a four-year-old son.

