കർണാടകയിൽ ജനുവരി 20 മുതൽ ബിയർ വില കൂടും; 20 മുതൽ 40 രൂപ വരെ ഉയരുമെന്ന് റിപ്പോർട്ട് | Beer prices to rise in Karnataka

കർണാടകയിൽ ജനുവരി 20 മുതൽ ബിയർ വില കൂടും; 20 മുതൽ 40 രൂപ വരെ ഉയരുമെന്ന് റിപ്പോർട്ട് | Beer prices to rise in Karnataka
Published on

ബെംഗളൂരു: ബിയർ പ്രേമികൾക്ക് കയ്പേറിയ ചില വാർത്തകളാണ് ഇപ്പോൾ കർണാടകയിൽ നിന്നും പുറത്ത് വരുന്നത്, ജനുവരി 20 മുതൽ ഏതാനം ബീയർ ബ്രാൻഡുകളുടെ വില 650 മില്ലി ലിറ്ററിന് 20 മുതൽ 40 രൂപ വരെ ഉയരുമെന്നാണ് റിപ്പോർട്ട് (Beer prices to rise in Karnataka ). കഴിഞ്ഞ വർഷം അവസാനത്തോടെ എക്സൈസ് വകുപ്പ് വില വർധന നിർദേശിച്ചിരുന്നു, സംസ്ഥാന ബജറ്റിന് മുമ്പ് പുതുക്കിയ വില പ്രാബല്യത്തിൽ വരുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

സാമ്പത്തികമായി 38,525 കോടി രൂപ എന്ന ലക്ഷ്യം രണ്ട് മാസത്തിലേറെ ബാക്കിയുണ്ടെങ്കിലും എക്സൈസ് വകുപ്പിന് കൈവരിക്കാനായിട്ടില്ല. അതിനാൽ, ഈ കുറവ് നികത്താനാണ് വിലക്കയറ്റം പരിഗണിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

എക്സൈസ് വകുപ്പിൻ്റെ ലക്ഷ്യത്തേക്കാൾ ഏകദേശം 15,000 കോടി രൂപ പിന്നിലാണെന്നും വില വർധിപ്പിച്ച് കുറവ് നികത്താനാണ് പദ്ധതിയെന്നും വൈൻ മർച്ചൻ്റ്സ് അസോസിയേഷൻ്റെ കരുണാകർ ഹെഗ്ഡെ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com