കാട്ടിലേക്ക് തിരികെ വിട്ടിട്ടും പോവാൻ കൂട്ടാക്കാതെ കുട്ടിക്കുരങ്ങ്, വൈറലായി വീഡിയോ

സാധാരണയായി എന്തെങ്കിലും അപകടം പറ്റുകയോ, അനാഥരാവുകയോ ഒക്കെ ചെയ്യുന്ന മൃഗങ്ങളെ പരിചരിച്ച ശേഷം കാട്ടിൽ വിടാറുണ്ട്. അത്തരത്തിൽ റെസ്ക്യൂ സംഘത്തിലെ ഒരാൾ ഒരു കുട്ടിക്കുരങ്ങനെ കാട്ടിൽ വിടുന്ന വീഡിയോ എപ്പോൾ വൈറലായിരിക്കുകയാണ്. അത്രനാളും തന്നെ പരിചരിച്ച അയാളെ വിട്ട് പോകാൻ കുരങ്ങൻ തയ്യാറാവുന്നില്ല. കുരങ്ങ് വീണ്ടും വീണ്ടും അയാളുടെ അടുത്തേക്ക് തന്നെ വരികയും അയാളെ കെട്ടിപ്പിടിക്കുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം. നാഗ ഹിൽസിന്റെ ട്വിറ്റർ പേജിലാണ് വീഡിയോ പങ്ക് വച്ചിരിക്കുന്നത്. 'ഒരു കുട്ടിക്കുരങ്ങനെ നാഗാലാൻഡിലെ ഖോനോമയിലെ വനത്തിലേക്ക് തിരികെ വിടുന്നു. 1998 ഡിസംബറിൽ, ഖൊനോമയിലെ വനങ്ങളിൽ വേട്ടയാടുന്നത് നിരോധിച്ചിട്ടുണ്ട്. അതുപോലെ 20 ചതുരശ്ര കിലോമീറ്റർ പ്രദേശം ഗ്രാമ കൗൺസിൽ ഖോനോമ നേച്ചർ കൺസർവേഷൻ ആൻഡ് ട്രാഗോപൻ സാങ്ച്വറി (KNCTS) ആയി പ്രഖ്യാപിക്കുകയും ചെയ്തു' എന്ന് ട്വീറ്റിൽ സൂചിപ്പിക്കുന്നുണ്ട്. നിരവധിപ്പേരാണ് സോഷ്യൽ മീഡിയയിൽ വീഡിയോ കണ്ടത്.
Saving and releasing an infant Monkey back to its natural home, Khonoma village forest, Nagaland.
— Naga Hills (@Hillsnaga) March 14, 2023
in December 1998, hunting was banned in Khonoma’s forests and a 20 sq km area was demarcated by the village council as the Khonoma Nature Conservation and Tragopan Sanctuary (KNCTS). pic.twitter.com/HmjLO3waJk