Description
Digital Voice of Kerala
Thursday, March 26, 2026

Digital Voice of Kerala
HomeNationalആയത്തുള്ള അലി ഖമനേയിയുടെ വധം: ഡൽഹിയിലെ ഇറാൻ എംബസിയിൽ ദുഃഖാചരണം, അനുശോചനം...

ആയത്തുള്ള അലി ഖമനേയിയുടെ വധം: ഡൽഹിയിലെ ഇറാൻ എംബസിയിൽ ദുഃഖാചരണം, അനുശോചനം രേഖപ്പെടുത്താൻ അവസരം | Khamenei

🎙️ Latest Podcast

ന്യൂഡൽഹി: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വധത്തെത്തുടർന്ന് ഡൽഹിയിലെ ഇറാൻ എംബസിയിൽ ദുഃഖാചരണം സംഘടിപ്പിച്ചു. നയതന്ത്ര ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും അനുശോചനം രേഖപ്പെടുത്തുന്നതിനായി എംബസിയിൽ പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. ഇന്നും നാളെയും മാർച്ച് ഒൻപതിനും എംബസിയിലെ അനുശോചന പുസ്തകത്തിൽ കുറിപ്പുകൾ രേഖപ്പെടുത്താം.(Assassination of Khamenei, Mourning ceremony at Iranian Embassy in Delhi)

ഇറാനുനേരെയുള്ള ഇസ്രായേൽ – അമേരിക്കൻ സഖ്യത്തിന്റെ ആക്രമണം ആറാം ദിവസവും അതിശക്തമായി തുടരുകയാണ്. തലസ്ഥാനമായ ടെഹ്‌റാൻ ഉൾപ്പെടെ 150-ഓളം നഗരങ്ങളിൽ ഇതിനകം ബോംബാക്രമണം നടന്നു. ഇറാനിൽ മാത്രം മരണസംഖ്യ 1100 കടന്നു. അയ്യായിരത്തിലധികം പേർക്ക് പരിക്കേറ്റതായാണ് ഔദ്യോഗിക റിപ്പോർട്ട്.

ഇറാന്റെ മിസൈൽ – ഡ്രോൺ നിർമ്മാണ കേന്ദ്രങ്ങളും പ്രതിരോധ അടിസ്ഥാന സൗകര്യങ്ങളും തകർക്കുന്നതിനാണ് അമേരിക്കയും ഇസ്രായേലും നിലവിൽ മുൻഗണന നൽകുന്നത്. പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങൾക്കു നേരെ വരും മണിക്കൂറുകളിൽ കൂടുതൽ ശക്തമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.