
ഗുവാഹത്തി: ഗൂഗിൾ മാപ്പിൻ്റെ സഹായത്തോടെ തിരച്ചിലിനിറങ്ങിയ അസം പോലീസ് വഴി തെറ്റി ഇതുയത് നാഗാലാൻഡിൽ (Assam Police). അതേസമയം , ക്രിമിനലുകളെന്ന് കരുതി പ്രദേശത്തെ ജനങ്ങൾ ഇവരെ ക്രൂരമായി ആക്രമിച്ചതായാണ് റിപ്പോർട്ട്.
16 പേരടങ്ങുന്ന അസം പോലീസിൻ്റെ സംഘമാണ് തേയിലത്തോട്ടത്തിൽ റെയ്ഡ് നടത്താൻ പോയത്. അതിൽ 5 പേർ മാത്രമാണ് യൂണിഫോമിൽ ഉണ്ടായിരുന്നത്. മറ്റുള്ളവർ സാധാരണ വസ്ത്രം ധരിച്ചിരുന്നു. എസ്റ്റേറ്റ് എവിടെയാണെന്ന് അറിയാത്തതിനാൽ ഗൂഗിൾ മാപ്പിൻ്റെ സഹായത്തോടെയാണ് ഇവർ വാഹനത്തിൽ പോയത്. പക്ഷേ, ഗൂഗിൾ മാപ് വഴിതെറ്റിപ്പോയി, ഇതൊന്നും അറിയാതെ അവർ നാഗാലാൻഡിലെ മൊകോസാങ് ജില്ലയിൽ ചെന്ന് അവിടെയുള്ളവരോട് തേയിലത്തോട്ടത്തെ കുറിച്ച് അന്വേഷിച്ചു. സംശയം തോന്നിയ നാട്ടുകാർ അവരെ ക്രിമിനലുകളാണെന്നു തെറ്റിദ്ധരിക്കുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.
വിവരമറിഞ്ഞെത്തിയ നാഗാലാൻഡ് പോലീസ് ജനങ്ങളുമായി സംസാരിക്കുകയും, അസാമിൽ നിന്നെത്തിയ പോലീസ് സംഘത്തെ ചോദ്യം ചെയ്യുകയും ചെയ്തു.തുടർന്ന് സത്യാവസ്ഥ നാഗാലാൻഡ് പോലീസ് പറഞ്ഞതോടെയാണ് നാട്ടുകാർ ഇവരെ മോചിപ്പിച്ചത്.