
ബെംഗളൂരു: റിട്ട. മേജർ ജനറൽ എം ഇന്ദ്രബാലൻ ഗംഗാവാലി പുഴയിൽ ശക്തമായ സിഗ്നല്‍ ലഭിച്ചത് കോണ്ടാക്ട് 3,4 പോയിന്റുകള്‍ കേന്ദ്രീകരിച്ചാണെന്ന് പറഞ്ഞ് രംഗത്ത്. ഇവിടെ അഞ്ച് മുതല്‍ എട്ട് മീറ്റര്‍ വരെ താഴ്ച്ചയിലായി ട്രക്ക് ഉണ്ടാകാമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.(Arjun mission)
ട്രക്ക് കണ്ടെത്താനാകുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. അതേസമയം, പുഴയിലെ പാറക്കല്ലുകൾ തെരച്ചിലിന് പ്രതിസന്ധി സൃഷ്ടിക്കുമെന്നും റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ കൂട്ടിച്ചേർത്തു. അദ്ദേഹമെത്തിയത് പുഴയിൽ ലോറിയുണ്ടാകാൻ സാധ്യതയുള്ള പോയിൻറുകൾ മാർക്ക് ചെയ്ത് നൽകാനാണ്.
അതേസമയം, ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുനുൾപ്പെടെയുള്ള മൂന്നു പേർക്കായുള്ള അന്വേഷണം പ്രദേശത്തനുഭവപ്പെട്ട കനത്ത മഴ നേരിയ തോതിൽ ശമിച്ചതോടെ വീണ്ടും ആരംഭിച്ചു. രാവിലെ ഇവിടെ കനത്ത മഴ ലഭിച്ചിരുന്നു. ഇത് ശമിച്ചതോടെ ഡ്രഡ്ജിങ് ആരംഭിക്കുകയായിരുന്നു.