അർജുൻ ദൗത്യം: ഇന്ന് ആദ്യം ഡ്രഡ്ജര്‍ ഉപയോ​ഗിച്ച് തിരച്ചിൽ നടത്തുന്നത് നാവിക സേന മാർക്ക് ചെയ്ത പോയിൻറുകളിൽ | Arjun mission

മൂന്നാം ഘട്ട തിരച്ചിൽ ആരംഭിക്കുന്നത് 66 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ്.
അർജുൻ ദൗത്യം: ഇന്ന് ആദ്യം ഡ്രഡ്ജര്‍ ഉപയോ​ഗിച്ച് തിരച്ചിൽ നടത്തുന്നത് നാവിക സേന മാർക്ക് ചെയ്ത പോയിൻറുകളിൽ | Arjun mission
Published on

ബം​ഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി ലോറി ഡ്രൈവർ അർജുനടക്കമുള്ള 3 പേർക്കായുള്ള മൂന്നാംഘട്ട തിരച്ചിൽ ഇന്നും തുടരും. ഡ്രഡ്ജര്‍ ഉപയോ​ഗിച്ചുള്ള തെരച്ചിൽ ആണ് നടക്കുന്നത്.(Arjun mission)

ഇതിൽ അർജുൻ സഞ്ചരിച്ച ലോറിയുടെ ക്യാബിൻ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇനി കണ്ടെത്തേണ്ടത് കാണാതായ അർജുനുൾപ്പെടെയുള്ള മൂന്ന് പേരെയാണ്.

കളക്ടർ അറിയിച്ചത് ആദ്യം പരിശോധന നടത്തുന്നത് നാവിക സേന മാർക്ക് ചെയ്ത മൂന്ന് പ്രധാന പോയിൻറുകളിൽ ആണെന്നാണ്. ഇവിടങ്ങളിൽ ക്യാമറ ഇറക്കിയാകും പരിശോധന നടത്തുക.

അതേസമയം, നദിയിൽ ഇറങ്ങി പരിശോധന നടത്താൻ ഭരണകൂടം ഈശ്വർ മൽപെയ്ക്കും അനുമതി നൽകി.

കാർവാർ എം എൽ എ സതീഷ് സെയിൽ പ്രതികരിച്ചത് ഇത് അവസാന ശ്രമമാണെന്നാണ്. മൂന്നാം ഘട്ട തിരച്ചിൽ ആരംഭിക്കുന്നത് 66 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ്.

Related Stories

No stories found.
Times Kerala
timeskerala.com