ന്യൂഡൽഹി: ആഗോള സാങ്കേതിക ഭീമനായ ആപ്പിൾ തങ്ങളുടെ ജനപ്രിയ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ‘ആപ്പിൾ പേ’ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു (Apple Pay India Launch). രാജ്യത്തെ ഡിജിറ്റൽ പേയ്‌മെന്റ് രംഗത്തെ കുതിച്ചുചാട്ടം കണക്കിലെടുത്ത് ഐസിഐസിഐ ബാങ്ക് (ICICI Bank), എച്ച്ഡിഎഫ്സി ബാങ്ക് (HDFC Bank), ആക്സിസ് ബാങ്ക് (Axis Bank) എന്നിവയുമായി കമ്പനി പ്രാഥമിക ചർച്ചകൾ ആരംഭിച്ചു.
ഈ വർഷം പകുതിയോടെ ഇന്ത്യയിൽ സേവനം ആരംഭിക്കാനാണ് ആപ്പിളിന്റെ നീക്കം. പേയ്‌മെന്റ് നെറ്റ്‌വർക്കുകളായ മാസ്റ്റർകാർഡ്, വിസ എന്നിവയുമായും കമ്പനി ചർച്ചകൾ നടത്തുന്നുണ്ട്.നിലവിൽ ഇന്ത്യയിലെ സ്മാർട്ട്‌ഫോൺ വിപണിയുടെ 10 ശതമാനത്തോളം വിഹിതം ആപ്പിളിനുണ്ട്. ഐഫോൺ ഉപയോക്താക്കളുടെ വർദ്ധനവ് ആപ്പിൾ പേയുടെ വിജയസാധ്യത വർദ്ധിപ്പിക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ വിപണികളിലൊന്നായ ഇന്ത്യയിൽ റീട്ടെയിൽ സ്റ്റോറുകൾ തുറന്നതും നിർമ്മാണ യൂണിറ്റുകൾ വർദ്ധിപ്പിച്ചതും ആപ്പിളിന് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്.
ആപ്പിൾ പേ വരുന്നതോടെ ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ പ്രമുഖ പ്ലാറ്റ്‌ഫോമുകൾക്ക് വലിയൊരു വെല്ലുവിളിയായിരിക്കും ഇത് ഉയർത്തുക. ഐഫോൺ സുരക്ഷാ സംവിധാനങ്ങളായ ഫേസ് ഐഡി (Face ID), ടച്ച് ഐഡി (Touch ID) എന്നിവയുമായി ചേർന്നായിരിക്കും ഈ പേയ്‌മെന്റ് സംവിധാനം പ്രവർത്തിക്കുക.
Story Summary: Apple is reportedly planning to launch its digital payment service ‘Apple Pay’ in India. The tech giant is in talks with major Indian private banks like ICICI, HDFC, and Axis Bank. Targeting a mid-2026 launch, Apple aims to expand its footprint in the Indian digital payment market, leveraging its growing iPhone user base and retail presence.

