പാർക്ക് ചെയ്ത് പുറത്തിറങ്ങിയതിന് പിന്നാലെ കാർ അഗ്നിക്കിരയായി, ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴക്ക് | Belur car accident

പാർക്ക് ചെയ്ത് പുറത്തിറങ്ങിയതിന് പിന്നാലെ കാർ അഗ്നിക്കിരയായി, ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴക്ക് | Belur car accident
Published on

ഹാസൻ: വെള്ളിയാഴ്ച പുലർച്ചെ കർണാടകയിലെ , ബേലൂർ താലൂക്കിലെ കഡെഗർജെ ഗ്രാമത്തിൽ റോഡരികിൽ പാർക്ക് ചെയ്ത ഉടൻ തീപിടിത്തമുണ്ടായതിനെ തുടർന്ന് കാർ പൂർണമായും കത്തിനശിച്ചു (Belur car accident ). ഭാഗ്യവശാൽ കാറിൽ യാത്ര ചെയ്തിരുന്ന ദമ്പതികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഡോക്ടറായ ശേഷാദ്രിയും അദ്ദേഹത്തിന്റെ ഭാര്യയും യാത്ര ചെയ്ത കാറാണ് അഗ്നിക്കിരയായത്.

ഇരുവരും ചിക്കമംഗളൂരുവിൽ നിന്ന് കുക്കെ സുബ്രഹ്മണ്യയിലേക്കുള്ള യാത്രയിൽ കടേഗർജെയ്ക്ക് സമീപം വാഹനം ഒതുക്കിയ ശേഷം പുറത്ത് ഇറങ്ങി. ഈ സമയം , തീ ആളിപ്പടരുകയും വാഹനം മുഴുവൻ കത്തിപ്പിടിക്കുകയുമായിരുന്നു.

വൈദ്യുതി ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവം നടക്കുന്നത് പുലർച്ചെയായതിനാൽ
നാട്ടുകാരാരും ദമ്പതികളുടെ സഹായത്തിനെത്തിയില്ല. കുറച്ച് നേരം കാത്തിരുന്ന ശേഷം ദമ്പതികൾ അരേഹള്ളി പോലീസ് സ്റ്റേഷനിലെത്തി വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയപ്പോഴേക്കും വാഹനം പൂർണമായും കത്തി നശിച്ചിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com