തമിഴ് നടൻ വിജയുമായുള്ള ബന്ധത്തെച്ചൊല്ലിയുള്ള കിംവദന്തികൾക്കിടെ നടി തൃഷയ്‌ക്കെതിരെ പരോക്ഷ പരിഹാസവുമായി നടൻ ആർ. പാർത്ഥിപൻ രംഗത്തെത്തിയത് വിവാദമാകുന്നു (Actor Parthiban Remark on Trisha Controversy). അടുത്തിടെ നടന്ന ഒരു അവാർഡ് ചടങ്ങിലാണ് തൃഷയുടെ പേര് പരാമർശിക്കവെ പാർത്ഥിപൻ വിവാദപരമായ പരാമർശം നടത്തിയത്. ‘പൊന്നിയിൻ സെൽവൻ’ എന്ന ചിത്രത്തിൽ തൃഷ അവതരിപ്പിച്ച കുന്ദവൈ എന്ന കഥാപാത്രത്തെ മുൻനിർത്തി, “ഈ കുന്ദവൈയെ കുറച്ചുനേരം വീട്ടിൽ ഇരുത്തുന്നതാണ് നല്ലത്” എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. താരം പുറത്തിറങ്ങുന്നത് പല പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർത്ഥിപന്റെ ഈ കമന്റ് സ്ത്രീവിരുദ്ധമാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
ചെന്നൈയിൽ നടന്ന ഒരു വിവാഹ റിസപ്ഷനിൽ വിജയും തൃഷയും ഒന്നിച്ച് എത്തിയതാണ് നിലവിലെ ചർച്ചകൾക്ക് ആധാരം. വിജയുടെ ഭാര്യ സംഗീത വിവാഹമോചനത്തിന് അപേക്ഷ നൽകിയെന്ന വാർത്തകൾക്കിടെയായിരുന്നു ഇരുവരും ഒരുമിച്ച് എത്തുന്നത്. വിജയ്ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നും മാനസികമായി പീഡിപ്പിക്കുന്നുവെന്നും ആരോപിച്ചാണ് സംഗീത ചെങ്ങൽപേട്ട് കോടതിയിൽ വിവാഹമോചന ഹർജി നൽകിയത്. കേസ് ഏപ്രിൽ 20-ന് കോടതി പരിഗണിക്കും. വിവാദങ്ങൾക്കിടയിലും വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന പാർട്ടി പരിപാടിയിൽ ഇത്തരം ആരോപണങ്ങളിൽ വിഷമിക്കേണ്ടതില്ലെന്നും ജനങ്ങളുടെ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാമെന്നുമാണ് വിജയ് അണികളോട് പറഞ്ഞത്.
വിഷയം വലിയ ചർച്ചയാകുമ്പോഴും തൃഷ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സിനിമയ്ക്കുള്ളിൽ നിന്നുതന്നെ ഇത്തരത്തിൽ പരോക്ഷ പരിഹാസങ്ങൾ ഉയരുന്നത് തമിഴ് സിനിമാ ലോകത്ത് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. വിജയുടെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിന് പിന്നാലെ ഉയരുന്ന ഇത്തരം സ്വകാര്യ വിവാദങ്ങൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയും ആരാധകർക്കുണ്ട്.
Summary: Actor R. Parthiban has sparked controversy with a veiled dig at actress Trisha Krishnan during a recent awards event. Using wordplay on her character name ‘Kundavai’ from Ponniyin Selvan, he remarked that it is better for her to stay at home as her public appearances are causing issues.

