ഡബിൾ ഡെക്കർ ബസും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ 5 പേർ മരിച്ചു | Uttar Pradesh Accident

ഡബിൾ ഡെക്കർ ബസും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ 5 പേർ മരിച്ചു | Uttar Pradesh Accident
Published on

അലിഗഡ്: ഉത്തർപ്രദേശിൽ ഡബിൾ ഡക്കർ ബസും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ 5 പേർ ദാരുണമായി മരിച്ചു (Uttar Pradesh Accident). ഉത്തർപ്രദേശിലെ അലിഗഢിന് സമീപം യമുന എക്‌സ്പ്രസ് വേയിൽ ഡൽഹിയിൽ നിന്ന് അസംഗഢിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന ഡബിൾ ഡെക്കർ ബസിന് പിന്നിൽ നിയന്ത്രണം നഷ്ടപ്പെട്ട് ലോറി ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

പതിനഞ്ചിലധികം യാത്രക്കാർ ബസിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. ഇതറിഞ്ഞ നാട്ടുകാർ ബസിൻ്റെ ചില്ലുകൾ തകർത്ത് അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.അപകടവിവരം അറിഞ്ഞ് പോലീസ് സംഭവസ്ഥലത്തെത്തി. അപകട കാരണം അന്വേഷിച്ചുവരികയാണ്.

Related Stories

No stories found.
Times Kerala
timeskerala.com