‘വിശപ്പിൻ്റെ വില’; കനത്ത മഴക്കിടെ വെള്ളക്കെട്ടിലൂടെ നടന്ന് ഭക്ഷണപ്പൊതി വിതരണം ചെയ്യുന്ന ഡെലിവറി ഏജൻ്റ്; കയ്യടിച്ച് സോഷ്യൽ മീഡിയ

‘വിശപ്പിൻ്റെ വില’; കനത്ത മഴക്കിടെ വെള്ളക്കെട്ടിലൂടെ നടന്ന് ഭക്ഷണപ്പൊതി വിതരണം ചെയ്യുന്ന ഡെലിവറി ഏജൻ്റ്;  കയ്യടിച്ച് സോഷ്യൽ മീഡിയ
Published on

ബെംഗളൂരു: കനത്ത മഴയ്‌ക്കിടയിലും ഡെലിവറി ഏജൻ്റിൻ്റെ ജോലിയോടുള്ള പ്രതിബദ്ധത വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു . യെലഹങ്കയിലെ കേന്ദ്രീയ വിഹാർ അപ്പാർട്ട്‌മെൻ്റിൽ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യത്തിനിടയിൽ, ഡെലിവറി ഏജൻ്റ് ഭക്ഷണപ്പൊതി എത്തിക്കാൻ വെള്ളത്തിലൂടെ നടക്കുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത് .

ബെംഗളൂരുവിലെ കേന്ദ്രീയ വിഹാർ അപ്പാർട്ട്‌മെൻ്റിലെ ഒരു ഉപഭോക്താവ് പ്രഭാതഭക്ഷണം ഓർഡർ ചെയ്തു, എന്നാൽ ഡെലിവറി ബോയ് സ്ഥലത്തെത്തിയപ്പോൾ അപ്പാർട്ട്‌മെൻ്റിൽ വെള്ളം കയറിയതായി കണ്ടെത്തി. എന്നിട്ടും പിന്മാറാതെ , തനിക്ക് മുൻപരിചയമില്ലാത്ത സ്ഥലത്ത് കൂടി ഡെലിവറി ബോയ് നടക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. വിശപ്പിൻ്റെ പ്രാധാന്യം മനസ്സിലാക്കിത്തരുന്നതാണ് ഹ്രസ്വമായ വീഡിയോ.

മുട്ടോളം വെള്ളമുണ്ടായിട്ടും ഡെലിവറി ഏജൻ്റ് ഓർഡർ നൽകുന്നതിൽ ഉറച്ചുനിന്നു. അദ്ദേഹത്തിൻ്റെ പ്രതിബദ്ധതയ്ക്ക് സമൂഹമാധ്യമങ്ങളിൽ കയ്യടിയും ലഭിച്ചിട്ടുണ്ട് .

Related Stories

No stories found.
Times Kerala
timeskerala.com