15 മണിക്കൂർ നീണ്ട പരിശ്രമം; സെൽഫിയെടുക്കുന്നതിനിടെ പാറക്കെട്ടുകൾക്കിടയിൽ വീണ 19കാരിയെ അഗ്നിശമനസേന രക്ഷപ്പെടുത്തി | 19-year-old girl falls between rocks

15 മണിക്കൂർ നീണ്ട പരിശ്രമം; സെൽഫിയെടുക്കുന്നതിനിടെ പാറക്കെട്ടുകൾക്കിടയിൽ വീണ 19കാരിയെ അഗ്നിശമനസേന രക്ഷപ്പെടുത്തി | 19-year-old girl falls between rocks

Published on

തുമകുരു: സെൽഫിയെടുക്കുന്നതിനിടെ താലൂക്കിലെ മൈദാലക്കരയിൽ പാറക്കെട്ടുകൾക്കിടയിലെ വിള്ളലിൽ വീണ 19കാരിയെ അഗ്നിശമനസേന 15 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി (19-year-old girl falls between rocks ). ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. ഗുബ്ബി താലൂക്കിലെ ശിവപുര ഗ്രാമവാസിയായ ഹസ്മയാണ് അപകടത്തിൽ പെട്ടത്. സുഹൃത്തായ കീർത്തനക്കൊപ്പം കവിഞ്ഞൊഴുകുന്ന തടാക കരയിൽ എത്തിയതായിരുന്നു ഹസ്മ.സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ ഹസ്മ കാൽ വഴുതി താഴെയുള്ള പാറകൾക്കിടയിൽ വീഴുകയായിരുന്നു.

"മന്ദരഗിരി സന്ദർശിച്ച ശേഷം ഞങ്ങൾ കവിഞ്ഞൊഴുകുന്ന തടാകം കാണാൻ പോയി. സെൽഫിയെടുത്തു ഞങ്ങൾ മടങ്ങാനൊരുങ്ങുമ്പോൾ കാൽ വഴുതി വീണു. എനിക്ക് നീന്താൻ അറിയില്ല, പക്ഷേ ഭാഗ്യവശാൽ ഞാൻ ചില പാറകൾക്കിടയിൽ കുടുങ്ങി. എനിക്ക് പരിക്കില്ല, പക്ഷേ ഇരു കാലുകൾക്കും വേദനയുണ്ട് -രക്ഷാപ്രവർത്തനത്തിന് ശേഷം ആശുപത്രി കിടക്കയിൽ നിന്ന് സംസാരിച്ച ഹസ്മ പറഞ്ഞു.

തന്നെ രക്ഷിച്ചതിന് അഗ്നിശമനസേനയ്ക്കും അവർ നന്ദി പറഞ്ഞു തൻ്റെ സമീപത്ത് നിന്ന് ആദ്യമായി രക്ഷണപ്രവർത്തകരുടെ ശബ്ദം കേട്ടപ്പോൾ താൻ ഉറക്കെ വിളിച്ചെങ്കിലും, വെള്ളത്തിൻ്റെ ശബ്ദം കാരണം അവർക്ക് തന്നെ കേൾക്കാൻ കഴിഞ്ഞിരുന്നില്ലെന്നും ഹസ്മ പറഞ്ഞു. "എന്നാൽ രണ്ടാമത്തെ ടീം സമീപത്ത് വന്നപ്പോൾ ഞാൻ ഉച്ചത്തിൽ നിലവിളിച്ചു, അവർ എന്നെ കേട്ടു. -അവർ പറഞ്ഞു.

Times Kerala
timeskerala.com