
റായ്പൂർ : ഛത്തീസ്ഗഢിൽ ട്രക്കും കാറും കൂട്ടിയിടിച്ച് 6 പേർ മരിച്ചു (Chhattisgarh truck-car collision). അപകടത്തിൽ 7 പേർക്ക് ഗുരുതരമായി പരിക്കേറ്റു.
ഛത്തീസ്ഗഡിലെ ബലോഡ് ജില്ലയിൽ ട്രക്കും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 6 പേർ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഏഴു പേരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. അപകട കാരണം പോലീസ് അന്വേഷിച്ചുവരികയാണ്.
13 പേർ കാറിലുണ്ടായിരുന്നതായും, കുടുംബ ചടങ്ങിന് പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്നു സംഘമെന്നുമാണ് പോലീസ് പറയുന്നത്.
ബലോഡ് ജില്ലയിൽ വച്ച് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടകാരണമായതെന്നും റിപ്പോർട്ടുണ്ട്.