
ബെംഗളൂരു: പുതുവർഷ രാവിൽ മദ്യപിച്ച് വാഹനമോടിച്ചതിന് സിറ്റി പോലീസ്, ഒറ്റ രാത്രിയിൽ രജിസ്റ്റർ ചെയ്തത് 513 കേസുകൾ(Drunk driving) . 28,127 വാഹനങ്ങളാണ് ട്രാഫിക് പോലീസ് പുതുവർഷ രാവിൽ പരിശോധിച്ചത്.
ഇന്നലെ രാത്രി സിലിക്കൺ സിറ്റിയിൽ പുതുവത്സരാഘോഷം അതിൻ്റെ പാരമ്യത്തിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. എംജി റോഡ്, ബ്രിഗേഡ് റോഡ്, ചർച്ച് സ്ട്രീറ്റ്, വൈറ്റ്ഫീൽഡ്, കൊമേഴ്‌സ്യൽ സ്ട്രീറ്റ്, കോറമംഗല തുടങ്ങിയ പ്രമുഖ വിനോദ കേന്ദ്രങ്ങളിൽ ആയിരക്കണക്കിന് വിനോദസഞ്ചാരികൾ പുതുവത്സരം ആഘോഷിച്ചു.
പുതുവർഷാരംഭം ആഘോഷിക്കുന്നവരെക്കൊണ്ട് റോഡുകൾ നിറഞ്ഞു. പലരും മദ്യപിച്ചതായി കാണപ്പെട്ടു, ചിലർസ്വബോധം നഷ്ടപ്പെട്ട വീഴുന്ന കാഴ്ചവരെ കാണാനായി.
നിരവധി യുവാക്കളും യുവതികളും മദ്യപിക്കുന്ന ദൃശ്യങ്ങളുണ്ടായിരുന്നു. മദ്യപിച്ച് കുഴഞ്ഞുവീണ സ്ത്രീകളിൽ ചിലരെ കൂട്ടുകാർ കൂട്ടിക്കൊണ്ടുപോകുണ്ണ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. അനിഷ്ട സംഭവങ്ങൾ തടയാൻ പോലീസ് വകുപ്പ് മദ്യപിച്ച് വാഹനമോടിക്കുന്ന പരിശോധന കർശനമാക്കിയിരുന്നു.