ഹീറ്ററിൽ നിന്നുള്ള പുക ശ്വസിച്ച് ഒരേ കുടുംബത്തിൽ 5 പേർക്ക് ദാരുണാന്ത്യം | Accident Death

ഹീറ്ററിൽ നിന്നുള്ള പുക ശ്വസിച്ച് ഒരേ കുടുംബത്തിൽ 5 പേർക്ക് ദാരുണാന്ത്യം | Accident Death
Published on

ശ്രീനഗർ: ജമ്മു കശ്മീരിൽ 3 കുട്ടികളടക്കം ഒരേ കുടുംബത്തിലെ 5 പേർ ശ്വാസം മുട്ടി മരിച്ചു. ബാരാമുള്ള ജില്ലയിൽ നിന്നുള്ള കുടുംബം ബന്ദ്രത്താൻ പ്രദേശത്തെ വാടക വീട്ടിലാണ് താമസിച്ചിരുന്നത് (Accident Death). ഇന്നലെ വീട്ടിലുണ്ടായിരുന്ന ഇവർ ശ്വാസം മുട്ടി ബോധരഹിതരായി വീണു. ഇതറിഞ്ഞ് അയൽവാസികൾ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും , അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു..

ഗ്യാസ് ഹീറ്ററിൽ നിന്നുള്ള കാർബൺ മോണോക്‌സൈഡാണ് ഇവരുടെ മരണത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്.ഞെട്ടിക്കുന്ന സംഭവത്തിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ള അഗാധമായ അനുശോചനം രേഖപ്പെടുത്തി. ശൈത്യകാലത്ത് ഹീറ്ററുകൾ ഉപയോഗിക്കുന്നതിൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ശൈത്യകാലത്ത് എൽപിജി ഹീറ്ററുകൾ ഉപയോഗിക്കുമ്പോൾ, അവയിൽ നിന്ന് കാർബൺ മോണോക്സൈഡ് പുറത്തുവിടുന്നു. ആ സമയത്ത് വായു കടക്കാത്ത വിധം വാതിലുകളും ജനലുകളും അടച്ചിടുന്നത് ദുരന്തത്തിന് കാരണമാകും. അതിനാൽ, ഗ്യാസ് ഹീറ്ററുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് അതികൃതർ അഭ്യർത്ഥിക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com