കേരളത്തിൽ നിന്നുള്ള ഏഴ് പേർക്ക് ഉൾപ്പടെ 43 പേർക്ക് രാഷ്ട്രപതിയുടെ ജീവൻ രക്ഷാ പഥക് പുരസ്കാരം
Wed, 25 Jan 2023

ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള ഏഴ് പേർക്ക് ഉൾപ്പടെ 43 പേർക്ക് രാഷ്ട്രപതിയുടെ ജീവൻ രക്ഷാ പഥക് പുരസ്കാരം. ഏഴ് പേർക്കാണ് സർവോത്തം ജീവൻ രക്ഷ പഥക് ലഭിച്ചിരിക്കുന്നത്. 2022ലെ പുരസ്കാരമാണ് പ്രഖ്യാപിച്ചത്. കേരളത്തിൽ നിന്ന് മുഹമ്മദ് സൂഫിയാൻ, നീരജ്. കെ നിത്യാനന്ദ്, അതുൽ ബിനീഷ് എന്നീ കുട്ടികൾ ഉത്തം ജീവൻ രക്ഷ പഥക് നേടി. അഥിൻ പ്രിൻസ്, ബി. ബബീഷ്, പി.കെ മുഹൈമിൻ, മുഹമ്മദ് സമീൽ എന്നിവർക്കും കേരള പോലീസിലെ സി. സുബോദ് ലാലിനും ജീവൻ രക്ഷാ പഥക് ലഭിച്ചു.