
ചെന്നൈ: ചെന്നൈ ബീച്ചിൽ 37 ആമകൾ ചത്തനിലയിൽ കരക്കടിഞ്ഞു (turtles dead).നെമ്മേലി കുപ്പം ബീച്ചിൽ ഒരു കിലോമീറ്റർ ചുറ്റളവിൽ 20 ആമകളെ ചത്ത നിലയിൽ കണ്ടെത്തി. ഏങ്ങമ്പാക്കം ബീച്ചിൽ 8 ആമകളെയും ചത്ത നിലയിൽ കണ്ടെത്തി.രണ്ട് ദിവസം മുമ്പ് സമാനമായ രീതിയിൽ ചത്ത ആമകളെ കണ്ടെത്തിയത് മൃഗസംരക്ഷണ പ്രവർത്തകരെ പോലും ഞെട്ടിച്ചിരിക്കുകയാണ്.
നെമ്മേലിക്കുപ്പം മേഖലയിൽ കടൽവെള്ളം കുടിവെള്ളമാക്കാൻ നിർമിച്ച തടയണകളാകാം ആനകൾ ചാകാൻ കാരണമായതെന്നാണ് കാരണമായതെന്നാണ് വനംവകുപ്പിൻ്റെ അഭിപ്രായം. മത്സ്യത്തൊഴിലാളികൾ ഉപയോഗിക്കുന്ന വലയിൽ കുടുങ്ങി കടലാമകൾ ചത്തതാകാമെന്ന് ചെന്നൈയിൽ നിന്നുള്ള വന്യജീവി സംരക്ഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. ആമകളുടെ സുരക്ഷയെക്കുറിച്ച് മത്സ്യത്തൊഴിലാളികൾക്കിടയിൽ വനംവകുപ്പ് ബോധവൽക്കരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.