
ഭുവനേശ്വര്‍ : ഒഡിഷയില്‍ 17 വയസ്സുകാരിയെ പീഡിപ്പിച്ച വ്യാജ ഡോക്ടര്‍ അറസ്റ്റില്‍. വ്യാജഡോക്ടർ ബബാനി ശങ്കര്‍ ദാസ്(47) എന്നയാളാണ് അറസ്റ്റിലായത്.
വിദ്യാഭ്യാസത്തിന് സഹായം നൽകാമെന്ന് വാഗ്ദാനം നൽകിയാണ് പെൺകുട്ടിയെ പ്രതി പീഡനത്തിനിരയാക്കിയത്. സംഭവത്തിൽ ഇയാളടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്‌തു.പ്രതി ശങ്കര്‍ ദാസ് പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് പഠിക്കാനും താമസിക്കുവാനുമുള്ള സഹായം വാഗ്ദാനങ്ങൾ ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടിയും അമ്മയും ജൂണ്‍ 20-ന് ഇയാളുടെ ക്ലിനിക്കിലെത്തിയത്.
ശങ്കര്‍ ദാസ് കുട്ടിയുടെ നഴ്‌സിങ് പഠനത്തിന് സഹായങ്ങള്‍ നല്‍കാമെന്ന് ഉറപ്പ് നൽകി. താമസസൗകര്യവും ഒരുക്കിക്കൊടുത്തു. മൂന്നാം ദിവസം ക്ലിനിക്കിലെത്തിയ പെണ്‍കുട്ടിയെ ഇവിടെ നിർത്തി ഡോക്ടറുടെ കൂടെയാക്കി കുടുംബം മടങ്ങി.
അന്ന് വൈകുന്നേരം പെണ്‍കുട്ടിയെ ശങ്കര്‍ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയും അവിടെവെച്ച് അയാളുടെ സഹായിയായ പ്രിയങ്ക ശങ്കു പെണ്‍കുട്ടിക്ക് കുടിക്കാന്‍ വെള്ളം കൊടുക്കുകയും ചെയ്തു. വെള്ളം കുടിച്ചയുടനെ അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ ശങ്കർദാസ് ലൈംഗികപീഡനത്തിന് ഇരയാക്കുകയായിരുന്നു.
സംഭവത്തിനുശേഷം അമ്മായിയുടെ വീട്ടിലെത്തിയ കുട്ടി പീഡന വിവരം പറഞ്ഞു. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി. പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുക്കുത്തു.പീഡനവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ശങ്കര്‍ ദാസിന്‍റേത് വ്യാജ ഹോമിയോപതി ബിരുദമാണെന്ന് വ്യക്തമായത്. തുടർന്ന് ശങ്കര്‍ ദാസ്, സഹായി പ്രിയങ്ക ശങ്കു, അങ്കന്‍വാടി പ്രവര്‍ത്തക എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.