
മുംബൈ : മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപിക്ക് കനത്ത തിരിച്ചടി നൽകി (Maharashtra Polls), പാർട്ടിയുടെ മുഖ്യ വക്താവ് ഉമേഷ് പാട്ടീൽ സ്ഥാനം രാജിവച്ചു.ചൊവ്വാഴ്ച മുംബൈയിലെ വൈ ബി ചവാൻ സെൻ്ററിൽ വെച്ച് പാട്ടീൽ എൻസിപി-എസ്‌സിപി തലവൻ ശരദ് പവാറിനെ കണ്ട ശേഷമായിരുന്നു രാജി എന്നതും ശ്രദ്ധേയമാണ്.ഉമേഷ് പാട്ടീൽ നാഷണൽ കോൺഗ്രസ് പാർട്ടി (എൻസിപി) പ്രസിഡൻ്റ് സുനിൽ തത്കരെയ്ക്ക് രാജിക്കത്ത് സമർപ്പിച്ചു.അതേസമയം, ചില അസംബ്ലി സീറ്റുകളെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാനുള്ള ചർച്ചകളിൽ മഹാ വികാസ് അഘാഡി ഘടകകക്ഷികൾ കൂടി പങ്കെടുക്കുന്നതോടെ, സീറ്റ് വിഭജന ക്രമീകരണം അന്തിമമാകുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ പ്രത്യാശ പ്രകടിപ്പിച്ചു.