മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ കറുത്ത കുതിരകളാകാൻ സ്വതന്ത്ര സ്ഥാനാർത്ഥികൾ; മത്സരരംഗത്തുള്ളത് 2086 സ്വതന്ത്രർ | Maharashtra Assembly Elections

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ കറുത്ത കുതിരകളാകാൻ സ്വതന്ത്ര സ്ഥാനാർത്ഥികൾ; മത്സരരംഗത്തുള്ളത് 2086 സ്വതന്ത്രർ | Maharashtra Assembly Elections
Published on

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടായിരത്തിലധികം സ്വതന്ത്രർ മത്സരിക്കുന്നതിനാൽ സർക്കാർ രൂപീകരണത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് നിർണായക സ്ഥാനമുണ്ടാകുമെന്ന് റിപ്പോർട്ട് (Maharashtra Assembly Elections). 288 സീറ്റുകളുള്ള മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 20ന് ഒറ്റഘട്ടമായാണ് നടക്കുന്നത്. ഇതിൽ കോൺഗ്രസും നാഷണലിസ്റ്റ് കോൺഗ്രസും ഉദ്ധവ് താക്കറെയുടെ ശിവസേനയും ചേർന്ന മഹാ വികാസ് അഘാടിയും, ബിജെപിയും ഏകനാഥ് ഷിൻഡെ നേതൃത്വം നൽകുന്ന ശിവസേനയും, നാഷണലിസ്റ്റ് കോൺഗ്രസും ചേർന്ന മഹായുധി സംഖ്യവുമാണ് പ്രധാനമായും മത്സരരംഗത്തുള്ളത്.

കടുത്ത മത്സരം നടക്കുന്ന സാഹചര്യത്തിൽ, 2086 സ്വതന്ത്രർ ഇത്തവണ നാമനിർദേശ പത്രിക സമർപ്പിച്ചു. ഒരുപക്ഷെ ആർക്കും ഭൂരിപക്ഷം ലഭിക്കാതെ വരുമ്പോൾ സ്വതന്ത്രർക്കാണ് സർക്കാരിനെ നിശ്ചയിക്കാനുള്ള ശക്തി, അവർക്ക് അനുകൂലമായി സർക്കാർ രൂപീകരിക്കേണ്ടത് ആവശ്യമായി വന്നേക്കാം എന്നും രാഷ്ട്രീയ നിരീക്ഷകർ വ്യക്‌തമാക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com