

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ പ്രകോപിപ്പിക്കാതെ മത്സരിക്കാൻ വ്യവസ്ഥകൾ വെച്ച് പി.വി. അൻവറിൻ്റെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് സർക്കുലർ പുറത്തിറക്കി. യു.ഡി.എഫിന് ഭീഷണിയാകും വിധം മത്സരിക്കരുതെന്ന നിർദ്ദേശത്തോടെയാണ് ടി.എം.സി. കൺവീനർ കീഴ്ഘടകങ്ങൾക്ക് സർക്കുലർ അയച്ചിരിക്കുന്നത്.(Don't be a threat to UDF candidates, PV Anvar about local body election)
യു.ഡി.എഫിന് നിരുപാധിക പിന്തുണ നൽകണം. പ്രാദേശികമായി യു.ഡി.എഫുമായി സഖ്യം ഉണ്ടാക്കി മാത്രമേ മത്സരിക്കാവൂ. പി.വി. അൻവറിൻ്റെ നിയമസഭാ സീറ്റ് ഉറപ്പിക്കാനുള്ള നീക്കമാണ് ഈ കരുതലിന് പിന്നിലെന്നാണ് വിലയിരുത്തൽ.
അതേസമയം, മലപ്പുറം വഴിക്കടവ് ഉൾപ്പെടെ ചിലയിടങ്ങളിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. പുതിയ സർക്കുലർ പ്രകാരം, പ്രഖ്യാപിച്ച സ്ഥാനാർത്ഥികളെ എങ്ങനെ പിൻവലിക്കുമെന്ന ആശങ്കയിലാണ് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ.