വൃക്കയിലെ കല്ലുകളെ നിസ്സാരമായി കാണണ്ട; തിരിച്ചറിയാം ഈ ലക്ഷണങ്ങളെ | Kidney Stone Symptoms

വൃക്കയിലെ കല്ലുകളെ നിസ്സാരമായി കാണണ്ട; തിരിച്ചറിയാം ഈ ലക്ഷണങ്ങളെ | Kidney Stone Symptoms
Published on

മനുഷ്യ ശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം (Kidney Stone Symptoms). അതില്‍ കിഡ്‌നി സ്‌റ്റോൺ അഥവാ വൃക്കയില്‍ കല്ല് വളരെ സാധാരണയായി കണ്ടുവരുന്ന രോ​ഗമാണ്. എന്നാല്‍ നിസാരമാക്കേണ്ട ഒന്നല്ലയിത്. കാത്സ്യം, യൂറിക് ആസിഡ് തുടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരവുമാണ് വൃക്കയിലെ കല്ലുകളായി രൂപപ്പെടുന്നത്. വൃക്കയിലെ ഈ കല്ലുകള്‍ ദീര്‍ഘകാലം കണ്ടെത്താന്‍ കഴിയാതെ വന്നാല്‍ അവ മൂത്രനാളിയിലേക്ക് പ്രവേശിച്ച് മൂത്രത്തിന്‍റെ പുറത്തേക്കുള്ള ഒഴുക്കിനെ തടയും. ഇത് വൃക്കകള്‍ വീര്‍ത്ത് മറ്റ് സങ്കീര്‍ണതകളും സൃഷ്ടിക്കുന്നു.

കിഡ്‌നി സ്‌റ്റോണിന്‍റെ ചില ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം…

വൃക്കയിലെ കല്ലുകളുടെ പ്രധാന ലക്ഷണങ്ങളിലൊന്ന് പുറകിലോ വശത്തോ ഉള്ള വേദനയാണ്. അതായത് വാരിയെല്ലുകള്‍ക്ക് താഴെ വൃക്കകള്‍ സ്ഥിതി ചെയ്യുന്ന ഇടത്ത് തോന്നുന്ന അതിശക്തമായതും കുത്തിക്കൊള്ളുന്നതുമായ വേദന വൃക്കയിലെ കല്ലിന്‍റെ ഒരു പ്രധാന ലക്ഷണമാണ്. ഈ വേദന അസഹനീയവും നിങ്ങളുടെ വയറിലേയ്ക്കും ഞരമ്പുകളിലേയ്ക്കും വ്യാപിക്കാനും സാധ്യതയുണ്ട്.

മൂത്രമൊഴിക്കുമ്പോൾ തോന്നുന്ന വേദനയും ചിലപ്പോള്‍ കിഡ്‌നി സ്‌റ്റോണിന്‍റെ ലക്ഷണമാകാം.

മൂത്രത്തിൽ രക്തം കാണുന്നത് വൃക്കയിൽ കല്ലുള്ളവരിലെ ഒരു സാധാരണ ലക്ഷണമാണ്. രക്തം ചുവപ്പ്, പിങ്ക് അല്ലെങ്കിൽ തവിട്ട് നിറത്തിലാകാം കാണപ്പെടുക.

അടിക്കടിയുള്ള മൂത്രമൊഴിക്കലും കിഡ്‌നി സ്‌റ്റോണിന്‍റെ ലക്ഷണമാകാം.

മൂത്രമൊഴിക്കുന്നതിൽ ബുദ്ധിമുട്ട്, പുകച്ചില്‍ എന്നിവയാണ് മറ്റൊരു ലക്ഷണം.

വൃക്കയിലെ കല്ലുകൾ മൂത്രത്തിൽ ദുർഗന്ധം വമിക്കുകയും ചെയ്യും. മൂത്രനാളിയിലെ ബാക്ടീരിയയുടെ സാന്നിധ്യത്തിന്റെ ഫലമായി ഇത് സംഭവിക്കാം.

അടിവയറ്റില്‍ തോന്നുന്ന വേദനയും മൂത്രത്തിലെ കല്ലിന്‍റെ ലക്ഷണമാണ്.

കാലുകളിൽ വീക്കം, നിൽക്കാനോ ഇരിക്കാനോ ബുദ്ധിമുട്ട് അനുഭവപ്പെടുക എന്നിവയും ലക്ഷണങ്ങളാണ്.

ഓക്കാനം, ഛർദ്ദി എന്നിവ ഉണ്ടാകുന്നതും വൃക്കയിലെ കല്ലിന്‍റെ സൂചനയാകാം.

കടുത്ത പനിയും ക്ഷീണവും ഉറക്കമില്ലായ്മയും ചിലരില്‍ ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകാം.

Related Stories

No stories found.
Times Kerala
timeskerala.com