പൈനാപ്പിളിന് ഇത്രയും ഗുണങ്ങളോ.?

പൈനാപ്പിളിന് ഇത്രയും ഗുണങ്ങളോ.?
Published on

തൊലി കളഞ്ഞ് വൃത്തിയാക്കി എടുക്കാൻ അല്പം പ്രയാസമുള്ള ഒന്നാണ് പൈനാപ്പിൾ. എന്നാൽ അല്പം കഷ്ടപെട്ടാലും ഒട്ടും വിഷമിക്കാനില്ല കാരണം അത്രമേൽ രുചിയും ഗുണങ്ങളുമുണ്ട് ഈ പഴത്തിന്. പോഷകഗുണങ്ങളാൽ സമ്പന്നമാണ് പൈനാപ്പിൾ.

ഫാറ്റ് തീരെയില്ലാത്ത പഴവർഗ്ഗമാണ് പൈനാപ്പിൾ. ഒപ്പം വൈറ്റമിനുകളുടെയും മിനറല്സിന്റെയും കലവറയാണ് പൈനാപ്പിൾ. ഇവയിൽ ബ്രോമിലിൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് മികച്ച രോഗപ്രതിരോധ ശേഷി നൽകുന്ന ഒന്നാണ്. ദഹനപ്രശ്‌നങ്ങൾ ഇല്ലാതാക്കി ഉദര സംബന്ധമായ എല്ലാ അസുഖങ്ങളും പൈനാപ്പിൾ ഇല്ലാതാക്കും.

മഞ്ഞ നിറമുള്ള പഴങ്ങൾ ധാരാളമായി കഴിക്കുന്നതിലൂടെ വയറിലുണ്ടാകുന്ന കാൻസർ ഒരു പരിധിവരെ ഇല്ലാതാകുന്നു. പൈനാപ്പിളിലെ ബ്രോമിലിൻ കാൻസർ കോശങ്ങളുടെ വളർച്ചയെ ഒരു പരിധിവരെ തടയുന്നു.

അസ്ഥികളുടെ വളർച്ചയ്ക്കും ശക്തിക്കും ബെസ്റ്റാണ് പൈനാപ്പിൾ. വൈറ്റമിൻ സി അടങ്ങിയതിനാൽ കണ്ണുകളുടെ വളർച്ചയ്ക്കും കൈതച്ചക്ക കഴിക്കുന്നത് സഹായകമാകും. മോണകൾക്കും പല്ലുകൾക്കും ആരോഗ്യവും ശക്തിയും നൽകുന്ന ഒന്നാണ് പൈനാപ്പിൾ.

ഇവയിൽ കലോറി ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഇത് അമിതവണ്ണത്തെ തടയുന്നു. പൈനാപ്പിൾ കഴിച്ചാൽ വേഗത്തിൽ വയറു നിറഞ്ഞ പ്രതീതി ഉണ്ടാകും, അതിനാൽ സാധാരണയെ അപേക്ഷിച്ച് വളരെ കുറച്ച് ഭക്ഷണം മാത്രമേ കഴിക്കേണ്ടതുള്ളൂ.

Related Stories

No stories found.
Times Kerala
timeskerala.com