ഉരുക്ക് വെളിച്ചെണ്ണയുടെ ഗുണങ്ങൾ

ഉരുക്ക് വെളിച്ചെണ്ണയുടെ ഗുണങ്ങൾ

വീട്ടില്‍ ഉണ്ടാക്കി എടുക്കാന്‍ പറ്റുന്ന ഒന്നാണ് ഉരുക്ക് വെളിച്ചെണ്ണ. വീടുകളില്‍ കുഞ്ഞുങ്ങളെ കുളിപ്പിക്കാനായിട്ടു മുത്തശിമാര്‍ ഉണ്ടാക്കിയിരുന്നത് ഈ ഉരുക്ക് വെളിച്ചെണ്ണയാണ്. ഉരുക്ക് വെളിച്ചെണ്ണ പാചകത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും ഏറെ നല്ലതാണ്. ഉരുക്ക് വെളിച്ചെണ്ണ ചർമ്മ സംരക്ഷണത്തിന് കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഉപയോഗിക്കാം. ഉരുക്ക് വെളിച്ചെണ്ണയുടെ മറ്റ് ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയേണ്ടേ.

‌ചർമ്മത്തിലെ ചുളിവുകൾ മാറ്റാനും തലമുടി തഴച്ച് വളരാനും ഇത് സഹായിക്കും. മുലപ്പാലില്‍ അടങ്ങിയിട്ടുള്ള മീഡിയം ചെയിന്‍ ഫാറ്റി ആസിഡുകളും മോണോഗ്ലിസറൈഡുകളും ഉരുക്ക് വെളിച്ചെണ്ണയിലുണ്ട്. ബാക്ടീരിയ, വൈറസ് തുടങ്ങിയവയെ നശിപ്പിക്കാന്‍ കഴിവുള്ള ലോറിക് ആസിഡ് മുലപ്പാല്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ഉള്ളത് ഉരുക്ക് വെളിച്ചെണ്ണയിലാണ്. ഉരുക്ക് വെളിച്ചെണ്ണ മുതിര്‍ന്നവരില്‍ രക്തത്തിലെ ഗ്ലുക്കോസിന്റെ ഉപയോഗം ത്വരിതപ്പെടുത്തുകയും ഇന്‍സുലിന്‍ ഉത്പാദനം വര്‍ധിപ്പിക്കുകയും ചെയ്യുന്നതിനാല്‍ പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള ഉത്തമ ഉപാധിയാണ്.

Related Stories

No stories found.
Times Kerala
timeskerala.com