ആരോഗ്യഗുണങ്ങൾ ഏറെ.! കിവിപ്പഴം ഉപയോഗിച്ച് ഒരു കൂൾ ഡ്രിങ്ക് തയ്യാറാക്കിയാലോ?

ആരോഗ്യഗുണങ്ങൾ ഏറെ.!  കിവിപ്പഴം ഉപയോഗിച്ച് ഒരു കൂൾ ഡ്രിങ്ക് തയ്യാറാക്കിയാലോ?
Published on

ധാരാളം ആരോഗ്യ ഗുണങ്ങലുള്ള,ഫോളിക് ആസിഡ്, കാത്സ്യം, കോപ്പർ,അയൺ, സിങ്ക് തുടങ്ങിയവയാൽ സമ്പന്നമാണ് കിവിപഴം. ഒട്ടനവധി പോഷക ഗുണങ്ങൾ ഉള്ളതിനാൽ തന്നെ ഇത് നമ്മുടെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താനും സഹായിക്കുന്നു. കിവിപ്പഴം ഉപയോഗിച്ച് ഒരു കൂൾ ഡ്രിങ്ക് തയ്യാറാക്കിയാലോ? ശരീരത്തെയും മനസിനെയും ഒരുപോലെ തണുപ്പിക്കാൻ സഹായിക്കുന്ന കിവി കൂളർ വളരെ എളുപ്പത്തിൽ തയ്യാറാക്കാം.

ചേരുവകൾ

കിവി – 1 എണ്ണം
ആവശ്യത്തിന് പുതിന
3 ടീസ്പൂൺ പഞ്ചസാര പാനി
ആവശ്യത്തിന് നാരങ്ങാനീര്
ആവശ്യത്തിന് ഐസ് ക്യൂബുകൾ
ആവശ്യത്തിന് സോഡ

തയാറാക്കുന്ന വിധം

കിവി, പഞ്ചസാര സിറപ്പ്, പുതിനയില, നാരങ്ങാനീര് എന്നിവയെല്ലാം ഒരു ജാറിൽ എടുത്ത് നല്ലതുപോലെ അരച്ചെടുക്കുക.

ഒരു ഗ്ലാസിൽ ഐസ് ക്യൂബുകൾ എടുത്ത ശേഷം അതിലേയ്ക്ക് തയ്യാറാക്കിയ ജ്യൂസ് ഒഴിക്കുക.

ഇതിലേയ്ക്ക് അല്പം സോഡ കൂടി ഒഴിച്ചാൽ കിവി കൂളർ കുടിക്കാൻ തയ്യാർ!

Related Stories

No stories found.
Times Kerala
timeskerala.com