
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ഫാഷന്‍ ഫെസ്റ്റിവലിന്റെ (ബിഎഫ്എഫ്) തീയതികള്‍ മിന്ത്ര പ്രഖ്യാപിച്ചു (Myntra-Big Fashion Festival ). 2024 സെപ്റ്റംബര്‍ 26 ന് ആരംഭിക്കുന്ന പുതിയ എഡിഷന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ BoAt ആണ്. ഫെസ്റ്റിവലില്‍ ഏകദേശം 3.4 ദശലക്ഷം സ്റ്റൈലുകള്‍ അവതരിപ്പിക്കും. മുന്‍ പതിപ്പിനേക്കാള്‍ 47% വര്‍ദ്ധന. ഇവന്റില്‍ ആഭ്യന്തര, അന്താരാഷ്ട്ര, തദ്ദേശീയ വിഭാഗങ്ങളിലായി 9700 ലധികം പ്രമുഖ ബ്രാന്‍ഡുകളുടെ പങ്കാളിത്തം ഉണ്ടായിരിക്കും. വിവിധ വിഭാഗങ്ങളിലായി ഉല്‍പ്പന്നങ്ങളുടെ ഒരു നീണ്ട നിര ഉപയോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. മിന്ത്രയുടെ ലോയല്‍റ്റി പ്രോഗ്രാം അംഗങ്ങളായ മിന്ത്ര ഇന്‍സൈഡേഴ്‌സിന് 24 മണിക്കൂര്‍ മുമ്പ്, അതായത് സെപ്റ്റംബര്‍ 25 ന് ബിഗ് ഫാഷന്‍ ഫെസ്റ്റിവലിലേക്ക് ഏര്‍ലി ആക്‌സസ് ലഭിക്കും.