
ഉഡുപ്പി : സംസ്ഥാനത്ത് ബിപിഎൽ കാർഡ് ഉടമകളോട് ഒരു അനീതിയും ഉണ്ടാകില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ വ്യക്തമാക്കി.കൊല്ലൂർ ശ്രീ മുകാംബിക ക്ഷേത്രത്തിൽ പൂജ നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, സംസ്ഥാന ഉപമുഖ്യമന്ത്രി എന്ന നിലയിലും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ എന്ന നിലയിലും ജനങ്ങളോട് ഒരു അനീതിയും ഉണ്ടാകില്ലെന്നും , ഇക്കാര്യം ഞങ്ങളുടെ സർക്കാരും പാർട്ടിയും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനകം റദ്ദാക്കിയ ബിപിഎൽ കാർഡുകളുടെ പട്ടിക സമർപ്പിക്കാൻ മന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആ പട്ടികയിൽ യോഗ്യരായ കുടുംബങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കാനും ഞങ്ങൾ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ഓരോ താലൂക്കിലും സംസ്ഥാന തലത്തിലും അഞ്ച് ഗ്യാരൻ്റി പദ്ധതികൾ നടപ്പാക്കുന്നതിന് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. കോൺഗ്രസും സർക്കാരും ഈ പ്രശ്നം കാര്യക്ഷമമായി കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.