
ബംഗളൂരു : സന്ദൂർ, ഷിഗ്ഗാംവി, ചന്നപട്ടണ നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മണിക്കൂറുകൾ ബാക്കിനിൽക്കെ, മൂന്ന് മണ്ഡലങ്ങളിലും കോൺഗ്രസ് വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് കോൺഗ്രസ്സ് നേതാവും കർണാടക മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ.
രാജ്യതലസ്ഥാനമായ ന്യൂഡൽഹി സന്ദർശിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ തെരഞ്ഞെടുപ്പിന് ശേഷമുള്ള സർവേയെക്കുറിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
ഹരിയാനയിലെ എക്‌സിറ്റ് പോൾ ഫലത്തിൽ എന്താണ് സംഭവിച്ചത്? എനിക്കിപ്പോഴും വിശ്വസിക്കാനാവുന്നില്ല. ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് കിട്ടിയ വിവരം അനുസരിച്ച് മൂന്ന് മണ്ഡലങ്ങളിലും കോൺഗ്രസ് വിജയം സുനിശ്ചിതമാണ്.
അതേസമയം , ബിപിഎൽ കാർഡ് പരിഷ്കരണ വിഷയത്തിൽ ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സർക്കാർ ജീവനക്കാരും നികുതിദായകരും ഒഴികെ ആരെയും ബിപിഎൽ കാർഡ് സൗകര്യത്തിൽ നിന്ന് ഒഴിവാക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.