
കൊച്ചി: ഉപഭോക്തൃ ഇലക്ട്രോണിക്സ്- ഹോം അപ്ലയന്‍സസ് മേഖലയിലെ ആഗോള മുന്‍നിര കമ്പനിയും ആര്‍ജിബി മിനി എല്‍ഇഡി ടിവികളുടെ സൃഷ്ടാക്കളുമായ ഹൈസന്‍സ് ഇന്ത്യയില്‍ അവരുടെ ഫ്‌ലാഗ്ഷിപ്പ് യുഎക്‌സ് യുഎല്‍ഇഡി ആര്‍ജിബി മിനി എല്‍ഇഡി ടിവി സിരീസുകള്‍ അവതരിപ്പിച്ചു. 100, 116 ഇഞ്ചുകളില്‍ ഇവ ലഭ്യമാണ്. ഉയര്‍ന്ന വകഭേദമായ 116 ഇഞ്ച് മോഡലിന് 29,99,999 രൂപയാണ് വില. എ.ഐ. സഹായത്തോടെ മികച്ച ദൃശ്യാനുഭവം നല്‍കുന്ന തരത്തിലാണ് ഇതിന്റെ നിര്‍മാണം.
ആര്‍ജിബി മിനി എല്‍ഇഡി സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരമ്പരാഗത സിംഗിള്‍ കളര്‍ എല്‍ഇഡികള്‍ക്കു പകരം റെഡ്, ഗ്രീന്‍, ബ്ലൂ മിനി-എല്‍ഇഡികള്‍ ആയിരക്കണക്കിന് ഡിമ്മിംഗ് സോണുകളിലായാണ് ഇതില്‍ വിന്യസിച്ചിരിക്കുന്നത്. 95% ബിടി 2020 കളര്‍ കവറേജും 8,000 നിറ്റ്‌സ് വരെ ബ്രൈറ്റ്നസും ഇതിലുണ്ട്. ചലച്ചിത്ര നിലവാരത്തിലുള്ള കൃത്യത, ഡിമ്മിംഗ്, 3*26 ബിറ്റ് കണ്‍ട്രോള്‍, ലോ ബ്ലൂ ലൈറ്റ് ടെക്നോളജി തുടങ്ങിയവ ഉപഭോക്താക്കള്‍ക്ക് കണ്ണിന് സൗഹൃദമായ ദൃശ്യാനുഭവം നല്‍കുന്നു.
കൃത്യവും കാര്യക്ഷമവുമായ ആര്‍ജിബി ബ്ലെന്‍ഡിംഗിനായി ആര്‍ജിബി മിനി എല്‍ഇഡി ചിപ്സെറ്റ്, കൂടുതല്‍ വ്യക്തതയ്ക്കായി ഹൈസന്‍സിന്റെ എച്ച് 7 പിക്ചര്‍ ക്വാളിറ്റി ചിപ്സെറ്റ്, യുഎല്‍ഇഡി കളര്‍ റിഫൈന്‍മെന്റ് സംവിധാനം എന്നിവ പ്രധാന സാങ്കേതിക സവിശേഷതകളാണ്. ഹൈ വ്യൂ എഐ എഞ്ചിന്‍ എക്‌സ് ഉപയോഗിച്ച് ചിത്രം, ശബ്ദം, ഊര്‍ജ്ജ കാര്യക്ഷമത എന്നിവ ക്രമീകരിക്കുന്ന ഡിസ്പ്ലേയും സ്മാര്‍ട്ട് ഫീച്ചറുകളും ഇതിലുണ്ട്. ഡെവ്യാലെറ്റുമായി ചേര്‍ന്ന് 6.2.2 ചാനല്‍ സിനി സ്റ്റേജ് സൗണ്ട് സിസ്റ്റവും വികസിപ്പിച്ചിട്ടുണ്ട്. ടോപ്പ്-ഫയറിംഗ് സ്പീക്കറുകളും ഇന്‍-ബില്‍റ്റ് സബ്വൂഫറും ചലച്ചിത്ര നിലവാരത്തിലുള്ള ശബ്ദം നല്‍കുന്നു. വിസ സൗണ്ട് സെന്റ്, ഇഎആര്‍സി പിന്തുണയും ഉള്‍പ്പെടുത്തിയിരിക്കുന്നു.
എച്ച്ഡിആര്‍ 10 പ്ലസ്, ഡോള്‍ബി വിഷന്‍ ഐക്യൂ, ഐമാക്‌സ് എന്‍ഹാന്‍സ്ഡ്, എംഇഎംസി, പാന്റോണ്‍ സര്‍ട്ടിഫിക്കേഷനും യുഎക്‌സിനുണ്ട്. വിഡ സ്മാര്‍ട്ട് ഒഎസ് 28 ഭാഷകള്‍ പിന്തുണയ്ക്കുകയും എട്ട് വര്‍ഷത്തെ അപ്‌ഡേറ്റും നല്‍കുന്നു. ഗെയിമിംഗ് പ്രേമികള്‍ക്കായി 165 ഹെര്‍ട്‌സിന്റെ ഗെയിം മോഡ് അള്‍ട്രാ, വിആര്‍ആര്‍, എഎംഡി ഫ്രീസിങ്ക് പ്രീമിയം പ്രോ, റിയല്‍-ടൈം പെര്‍ഫോമന്‍സ് മാനേജ്‌മെന്റിനുള്ള ഡെഡിക്കേറ്റഡ് ഗെയിം ബാര്‍ എന്നിവയുമുണ്ട്. സോളാര്‍-പവര്‍ഡ്, യുഎസ്ബി സി റീചാര്‍ജബിള്‍ റിമോട്ടാണ് ഇതില്‍ വരുന്നത്.
₹9,99,999 മുതല്‍ ₹29,99,999 വരെയായിരിക്കും 100'' മുതല്‍ 116'' വരെ വലുപ്പമുള്ള യുഎക്‌സ് യുഎല്‍ഇഡി ആര്‍ജിബി മിനി എല്‍ഇഡി സിരീസുകളുടെ വില. ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് ഉള്‍പ്പടെയുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും തിരഞ്ഞെടുക്കപ്പെട്ട ഓഫ്‌ലൈന്‍ റീട്ടെയില്‍ സ്റ്റോറുകളിലും ഇവ ലഭ്യമാണ്.