
തൃശൂർ: സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു. 69 വയസായിരുന്നു. കേരള സാഹിത്യ അക്കാദമി മുൻ വൈസ് പ്രസിഡന്റും, കേരള കലാമണ്ഡലം മുൻ സെക്രട്ടറിയുമാണ്. ഏറെനാളായി അസുഖബാധിതനായിരുന്നു. കഴിഞ്ഞ ദിവസം കടുത്ത ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
പ്രഭാഷകൻ, രാഷ്ട്രീയ-സാമൂഹിക പ്രവർത്തകൻ എന്നീ നിലകളിൽ അറിയപ്പെട്ട വടക്കേടത്ത് ഒട്ടേറെ നിരൂപണഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി അംഗം, സമസ്ത കേരള സാഹിത്യ പരിഷത്ത് വൈസ് ചെയർമാൻ, നിർവാഹകസമിതി അംഗം എന്നീ സ്ഥാനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.