
കല്‍പ്പറ്റ: 64 ഹെക്ടർ ഭൂമി എൽസ്റ്റൺ എസ്റ്റേറ്റിൽ സർക്കാർ ഏറ്റെടുത്തിന് പിന്നാലെ സമരത്തിന് ആഹ്വാനം ചെയ്ത് തൊഴിലാളികൾ(Wayanad Township). ശമ്പള കുടിശികയും ആനുകൂല്യങ്ങളും ആവശ്യപ്പെട്ടാണ് തൊഴിലാളികൾ സമരത്തിന് ആഹ്വനം ചെയ്തിരിക്കുന്നത്.
സി.ഐ.ടി.യു ഉൾപ്പെടെയുള്ള സംയുക്ത ട്രേഡ് യൂണിയനുകൾ സമരത്തിൽ പങ്കെടുക്കും. കഴിഞ്ഞ ദിവസമാണ് ടൗൺഷിപ്പിനായി നിലം നികത്തുന്നതടക്കമുള്ള പ്രാരംഭ നിര്‍മാണം ആരംഭിച്ചത്. തൊഴിലാളികളുടെ ആവശ്യം പരിഹരിക്കാതെയുള്ള സർക്കാർ നടപടിയാണ് തൊഴിലാളികളെ സമരത്തിലേക്ക് നയിച്ചത്. തങ്ങളുടെ പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് കടക്കുമെന്ന് തൊഴിലാളി സംഘടനൾ അറിയിച്ചു.