
കട്ടപ്പന : വെള്ളയാംകുടിയില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ ആറുപേര്‍ പിടിയിൽ. വെള്ളയാംകുടി കാരിയില്‍ ലോഡ്ജില്‍ നിന്ന് നാലുപേരെയും നഗരത്തില്‍ ബൈക്കില്‍ സഞ്ചരിച്ച രണ്ടു പേരെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
എറണാകുളം മാമലശേരി തെങ്ങുംതോട്ടത്തില്‍ ആല്‍ബി (22), ഇടുക്കി ഉപ്പുകണ്ടം നിബിന്‍ സുബീഷ് (20), പിറവം മാമലശേരി പുത്തന്‍പുരയില്‍ വിഷ്ണു മോഹനന്‍ (27), കാഞ്ഞാര്‍ പാറശേരില്‍ ജഗന്‍ സുരേഷ് (23), കാല്‍വരി മൗണ്ട് ചീരാം കുന്നേല്‍ മാത്യു സ്‌കറിയ (21), മ്രാല കല്ലുവേലിപ്പറമ്പില്‍ ആകാശ് അനില്‍ (23) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളിൽ നിന്ന് 500 ഗ്രാം കഞ്ചാവ് പിടികൂടി. ഇവര്‍ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയില്‍ എടുത്തു.