തൃശൂര്‍ : കാര്‍ തടഞ്ഞു നിര്‍ത്തി യുവാവിനെ ആക്രമിച്ച് കവർച്ച നടത്തിയ പ്രതികള്‍ പിടിയില്‍. ആനന്ദപുരം ഇടയാട്ടുമുറി സ്വദേശി അനുരാഗ് (28), നിഖില്‍ (30), പട്ടേപ്പാടം കൊറ്റനെല്ലൂര്‍ സ്വദേശി അബ്ദുള്‍ ഷാഹിദ് എന്നിവരെയാണ് പിടിയിലായത്.
കറുകുറ്റി സ്വദേശിയായ 36കാരനെയാണ് പ്രതികള്‍ ആക്രമിച്ചത്. കഴിഞ്ഞ പതിനൊന്നിനാണ് സംഭവം നടന്നത്. പെണ്‍സുഹൃത്തിനൊപ്പം കാറില്‍ സഞ്ചരിച്ചതിന് കാര്‍ തടഞ്ഞു നിര്‍ത്തി അസഭ്യം പറയുകയും 20000 രൂപ വീതം വിലവരുന്ന വാച്ചും മൊബൈല്‍ ഫോണും തട്ടിയെടുത്ത് കടന്നു കളയുകയുമായിരുന്നു പ്രതികൾ.