മ​നു​ഷ്യ - വ​ന്യ​ജീ​വി സം​ഘ​ർ​ഷം ; നി​യ​മ​നി​ർ​മാ​ണം ഉ​ട​നെ​ന്ന് മ​ന്ത്രി എ.കെ.​ശ​ശീ​ന്ദ്ര​ൻ |A.K. Saseendran

സം​സ്ഥാ​ന സ​ർ​ക്കാ​ർ കൊ​ണ്ടു​വ​രു​ന്ന നി​യ​മ നി​ർ​മാ​ണ​ത്തി​ന്‍റെ ക​ര​ട് ബി​ൽ ത​യാ​റാ​യ​താ​ണ്.
A.K. Saseendran
Published on

കോഴിക്കോട് : മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറിൻ്റെ നിയമനിർമ്മാണം ഉടനെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ.കോ​ഴി​ക്കോ​ട് ന​ട​ന്ന മ​നു​ഷ്യ- വ​ന്യ​ജീ​വി സം​ഘ​ർ​ഷ ല​ഘൂ​ക​ര​ണ തീ​വ്ര യ​ജ്ഞ പ​രി​പാ​ടി​യി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​സ്ഥാ​ന സ​ർ​ക്കാ​ർ കൊ​ണ്ടു​വ​രു​ന്ന നി​യ​മ നി​ർ​മാ​ണ​ത്തി​ന്‍റെ ക​ര​ട് ബി​ൽ ത​യാ​റാ​യ​താ​ണ്. കേ​ന്ദ്ര വ​ന പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​യ​മ പ​രി​മി​തി​യി​ൽ നി​ന്ന് കൊ​ണ്ടാ​ണ് കേ​ര​ളം പു​തി​യ നി​യ​മ നി​ർ​മാ​ണം കൊ​ണ്ടു​വ​രു​ന്ന​ത്.കരട് ബിൽ മന്ത്രിസഭ അംഗീകരിച്ച ശേഷം സർക്കാറിന്റെ അധികാരങ്ങൾ ഉപയാഗിച്ച് ഈ മേഖലയിൽ ഇടപെടാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

വ​നം വ​കു​പ്പ് നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കേ​ന്ദ്ര വ​നം മ​ന്ത്രാ​ല​യ​മാ​യും ക്യാ​ബി​ന​റ്റ് മ​ന്ത്രി​യു​മാ​യും ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​രു​ന്നു.എ​ന്നാ​ൽ അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് തീ​രു​മാ​നം കൈ​ക്കൊ​ള്ളാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ർ​ക്കാ​ർ നി​യ​മ​നി​ർ​മാ​ണം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com