ഫ്രഷ് കട്ട് സംഘർഷം; പ്രദേശത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു | Fresh cut factory

സംഘർഷാവസ്ഥ കണക്കിലെടുത്തുകൊണ്ട് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
FRESH CUT FACTORY
Updated on

കോഴിക്കോട് : താമരശ്ശേരി ഫ്രഷ് കട്ട് സംഘർഷ സ്ഥലത്ത് ‌നിരോധനാജ്ഞ പ്രഖ്യാപിച്ച് പൊലീസ്.ഫ്രഷ് കട്ട്‌ പ്ലാൻ്റിന് 300 മീറ്റർ ചുറ്റളവിലും, ഫ്രഷ് കട്ടിലേക്കുള്ള റോഡുകളുടെ 50 മീറ്ററിനുള്ളിലും, അമ്പായത്തോട് ജംഗ്ഷനിൽ നൂറു മീറ്ററിനുള്ളിലുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ഇന്ന് മുതൽ ഏഴ് ദിവസത്തേക്കാണ് നിരോധനാജ്ഞ.പ്രതിഷേധവുമായി മുന്നോട്ട് പോകാൻ നാട്ടുകാർ തീരുമാനമെടുത്തതിനെ തുടർന്നാണ് കൂടുതൽ സംഘർഷാവസ്ഥ കണക്കിലെടുത്തുകൊണ്ട് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഫ്രഷ് കട്ട് തുറന്ന് പ്രവർത്തിക്കുന്നതിന് മുന്നോടിയായാണ് തീരുമാനമെന്നാണ് റിപ്പോർട്ടുകൾ.

പൊലീസ് സുരക്ഷ ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ പ്രവർത്തനം തുടങ്ങൂ എന്ന് ഉടമകൾ അറിയിച്ചിരുന്നു. പ്ലാന്റ് തുറന്നുപ്രവർത്തിച്ചാൽ സമരം ശക്തമായി തുടരുമെന്നും പ്ലാന്റിലേക്ക് വരുന്ന വാഹനങ്ങൾ തടയുമെന്നും സമരസമിതി പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com