പെരിയ കേസ് പ്രതികളെ സന്ദർശിച്ച പി.ജയരാജനെ ജയിൽ ഉപദേശക സമിതിയിൽനിന്ന് പുറത്താക്കണമെന്ന് കോൺഗ്രസിന്റെ ആവശ്യം

പെരിയ കേസ് പ്രതികളെ സന്ദർശിച്ച പി.ജയരാജനെ ജയിൽ ഉപദേശക സമിതിയിൽനിന്ന് പുറത്താക്കണമെന്ന് കോൺഗ്രസിന്റെ ആവശ്യം
Published on

കണ്ണൂർ: പെരിയ കേസ് പ്രതികളെ ജയിലിൽ സന്ദർശിച്ച പി.ജയരാജനെ ജയിൽ ഉപദേശക സമിതിയിൽനിന്ന് പുറത്താക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. കൊലക്കേസ് പ്രതികൾക്ക് ഉപദേശക സമിതി അംഗം ജയിലിലെത്തി ഉപഹാരം നൽകിയത് തികച്ചും തെറ്റായ നടപടിയാണ്. പുറത്താക്കിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് വ്യക്തമാക്കി.

പെരിയ കേസ് പ്രതികളെ ഇന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചപ്പോഴാണ് പി.ജയരാജൻ സന്ദർശനം നടത്തിയത്. പ്രതികൾക്ക് താൻ എഴുതിയ പുസ്തകം ജയരാജൻ കൈമാറുകയും ചെയ്തിരുന്നു. പ്രതികൾ കമ്മ്യൂണിസ്റ്റുകാരായതുകൊണ്ടാണ് കാണാൻ വന്നതെന്നും കോടതി വിധിക്കെതിരെ നിയമപോരാട്ടം തുടരുമെന്നും ജയരാജൻ പറഞ്ഞിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com