തദ്ദേശ പൊതുതിരഞ്ഞെടുപ്പ് : ഇന്നും നാളെയും (നവംബർ 4, 5) വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരം

Allegation about Election Commissioner tampering with voter list
Published on

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള (പഞ്ചായത്ത്/ മുനിസിപാലിറ്റി) പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിനുൾപ്പെടെയുള്ള അപേക്ഷകളും ആക്ഷേപങ്ങളും സമർപ്പിക്കുവാൻ നവംബർ നാല്, അഞ്ച് തീയതികളിൽ അവസരമുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. നവംബർ 04, 05 തീയതികളിൽ ലഭ്യമാകുന്ന അപേക്ഷകൾ / ആക്ഷേപങ്ങളിൽ ഇ ആർ ഒ മാരായ പഞ്ചായത്ത്/ നഗരസഭാ സെക്രട്ടറിമാർ തുടർ നടപടികൾ സ്വീകരിച്ച് അപ്ഡേഷൻ പൂർത്തിയാക്കുന്നതും അന്തിമ വോട്ടർപട്ടിക നവംബർ 14 ന് പ്രസിദ്ധീകരിക്കുന്നതാണ്.

ഇതിലേക്കായി ഇനി ഒരു അവസരം നൽകുന്നതല്ല എന്നും ഈ അവസരം പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണെന്നും

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അപേക്ഷകള്‍ www.sec.kerala.gov.in/ എന്ന വെബ്സൈറ്റ് മുഖേന സമര്‍പ്പിക്കാം.

Related Stories

No stories found.
Times Kerala
timeskerala.com