തിരുവനന്തപുരം : ജയിൽ വകുപ്പിനെതിരെ പരസ്യമായി പ്രതികരിച്ച ഉദ്യോഗസ്ഥന് സസ്പെൻഷൻ. കൊട്ടാരക്കര സ്പെഷ്യൽ സബ് ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ അബ്ദുൾ സത്താർ ഐയെ ആണ് അച്ചടക്ക നടപടിയുടെ ഭാഗമായി സസ്പെൻ്റ് ചെയ്തത്.
ഉദ്യോഗസ്ഥന്‍ മാധ്യമങ്ങൾക്ക് വാര്‍ത്ത നല്‍കിയതുവഴി ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും മറ്റുള്ള ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുകയും ചെയ്തുവെന്നും ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നും സസ്പെൻഷൻ ഉത്തരവിൽ പറഞ്ഞു.
ഗോവിന്ദച്ചാമി ജയിൽ ചാടുമെന്ന് നേരത്തെ അറിയിച്ചിരുന്നതായും ജയിൽ ചാടിയാൽ ഉദ്യോഗസ്ഥൻ്റെ വീട്ടിൽ എത്തി ആദ്ദേഹത്തെ കെട്ടിയിട്ട് വീട്ടുകാരെ അതിക്രൂരമായി ബലാത്കാരം ചെയ്യുമെന്നും അബ്ദുൾ സത്താർ മീഡിയയ്ക്ക് ഇൻ്റർവ്യൂയിൽ പറഞ്ഞിരുന്നു.കോയമ്പത്തൂരിൽ ചില ശ്മശാനങ്ങളിൽ മോഷണ സ്വർണം ഒളിപ്പിച്ചിട്ടുണ്ട്. അത് കൈകാര്യം ചെയ്യുന്ന ആൾക്കാരാണ് ഗോവിന്ദചാമിയുടെ കേസ് കൈകാര്യം ചെയ്യുന്നതെന്നും തടവുകാർ വഴി അറിഞ്ഞെന്ന് ജയിലിൽ അറിയിച്ചതായും പറയുന്നു.
ജയിൽ വരുന്നതിന് മുമ്പ് ഗോവിന്ദചാമി പല സ്ത്രീകളേയും ഉപദ്രവിച്ചിരുന്നുവെന്നും അയാളെ വധിച്ചിരുന്നുവെങ്കിൽ നല്ലതായിരുന്നു.ഗോവിന്ദച്ചാമിയെ തൂക്കിക്കൊല്ലാന്‍ വിധിക്കുകയാണെങ്കില്‍ ആരാച്ചാര്‍ ഇല്ലാത്തപക്ഷം ആരാച്ചാര്‍ ആകാനും തയ്യാറാണ് തുടങ്ങിയ കാര്യങ്ങളാണ് അബ്ദുൾ സത്താർ പറഞ്ഞത്. ഇതിന്റെ പേരിലാണ് ഇപ്പോൾ നടപടി.