

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ച നടപടി പ്രതിഷേധാര്‍ഹമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍.
യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍,വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി എന്നിവര്‍ക്ക് ഗുരുതരപരിക്കാണ് പോലീസ് മര്‍ദ്ദനത്തിൽ ഉണ്ടായത്. മൃഗീയമായ രീതിയിലാണ് അബിനെ പൊലീസ് മര്‍ദിച്ചത്. രാഹുലിന്റെ കാലില്‍ എസിപി ബൂട്ടിട്ട് ചവിട്ടി. അബിന്റെ തല തല്ലിപ്പൊളിച്ചു. വനിതാ പ്രവര്‍ത്തകരെ റോഡിലൂടെ വലിച്ചിഴച്ചു. ക്രൂരമായ നരനായാട്ട് നടത്തിയ പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്നും എം.എം ഹസന്‍ ആവശ്യപ്പെട്ടു.