കൊച്ചിയില്‍ ബ്യൂട്ടി ബാര്‍ സംഘടിപ്പിച്ച് നൈകാ

കൊച്ചിയില്‍ ബ്യൂട്ടി ബാര്‍ സംഘടിപ്പിച്ച് നൈകാ
Published on

കൊച്ചി: ബ്യൂട്ടി, ലൈഫ്‌സ്റ്റൈല്‍ ഉല്‍പ്പന്ന രംഗത്തെ മുന്‍നിര ബ്രാന്‍ഡായ നൈകാ ഓണം പ്രമാണിച്ച് ഫോറം മാളില്‍ ബ്യൂട്ടി ബാര്‍ സംഘടിപ്പിച്ചു. നൈകായുടെ ഭാഗമായ നൈകാ കോസ്‌മെറ്റിക്‌സ്, കേ ബ്യൂട്ടി, നൈകാ വാണ്ടര്‍ലസ്റ്റ്, നൈകാ പെര്‍ഫ്യൂംസ് തുടങ്ങിയ ബ്രാന്‍ഡുകളിലെ ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തി. ഓണത്തിന് അണിഞ്ഞൊരുങ്ങാനുള്ള ഫെസ്റ്റീവ് ഓണം ലുക്ക് അവതരിപ്പിച്ച് സെലിബ്രിറ്റി മേക്കപ്പ് ആര്‍ടിസ്റ്റായ മോസ്മാ മുനീര്‍ മാസ്റ്റര്‍ക്ലാസ് നയിച്ചു.

ഉടനടി ബ്ലര്‍ഡ് ബേസൊരുക്കുന്ന നൈകാ പ്രെപ് മീ അപ് പ്രൈമറില്‍ തുടങ്ങിയ മോസ്‌മോ മുനീര്‍, ഫ്രഷ് ലുക്ക് തരുന്ന കേ ബ്യൂട്ടി കുഷന്‍ ഫൗണ്ടേഷനാണ് പിന്നീട് ഉപയോഗിച്ചത്. തുടര്‍ന്ന് 'നൈകാ മാറ്റ് റ്റു ലാസ്റ്റ് സെറ്റിംഗ് പൗഡര്‍ ഇന്‍ ബനാന' ഉപയോഗിച്ച് ഷൈന്‍-ഫ്രീ ഫിനിഷ് ഉറപ്പുവരുത്തി. കണ്ണുകള്‍ക്ക് നേരിയ തിളക്കം ലക്ഷ്യമിട്ട് കേ ബ്യൂട്ടി മള്‍ട്ടി ടെക്‌സ്ച്വര്‍ ഐഷാഡോ പാലെറ്റ് ഇന്‍ സണ്‍കിസ്ഡും ഹോളോഗ്രാഫിക് ഫിനിഷോടെ നൈകാ സ്റ്റാര്‍ഡസ്റ്റ് ഡ്യുവല്‍ ക്രോം ഐലൈനറും ചേര്‍ന്നുള്ള കോമ്പോയാണ് മോസ്‌മോ തെരഞ്ഞെടുത്തത്. ഇന്റെന്‍സ് ബ്ലാക് 24എച്ച് കാജല്‍ ഐലൈനര്‍ ഡ്യുവോ, ആഘോഷമൂഡിനിണങ്ങുന്ന ഒരു മസ്‌കാര സ്വീപ് എന്നിവയും കൂടെയെത്തി. ഒടുവില്‍ സെറ്റിംഗ് സ്‌പ്രേ കൂടിയായപ്പോള്‍ രാത്രി വരെ നീണ്ടുനില്‍ക്കുന്ന ആഘോഷത്തോളം നീണ്ടുനില്‍ക്കുന്ന ഫെസ്റ്റീവ് ലുക്ക് പൂര്‍ത്തിയായി. ഉല്‍പ്പന്നങ്ങള്‍ പരീക്ഷിച്ചും സംശയങ്ങള്‍ ഉന്നയിച്ചുമുള്ള അതിഥികളുടെ പങ്കാളിത്തവും ശ്രദ്ധേയമായി.

വിവിധ നഗരങ്ങളില്‍ ബ്യൂട്ടി ബാറിനു പുറമെ നൈകാലാന്‍ഡ്, ബെസ്റ്റ് ഇന്‍ ബ്യൂട്ടി അവാര്‍ഡ്‌സ് എന്നീ പരിപാടികളും നൈകാ സംഘടിപ്പിച്ചു വരുന്നുണ്ട്. നൈകായുടെ നകൈ ബ്യൂട്ടി ബാര്‍സിനെക്കുറിച്ച് കൂടുതലറിയാന്‍ ഇന്‍സ്റ്റഗ്രാമില്‍ @mynykaa സന്ദര്‍ശിക്കുക.

2012ല്‍ ഒരു ഡിജിറ്റല്‍ ടെക് ബ്യൂട്ടി കമ്പനിയായി ആരംഭിച്ച നൈകയ്ക്ക് ഇന്ന് നൈക ഫാഷന്‍, ബി2ബി, നൈക മാന്‍, നൈക സൂപ്പര്‍‌സ്റ്റോര്‍ തുടങ്ങി നിരവധി പ്ലാറ്റ്ഫോമുകളിലായി നിലവില്‍ ലോകമെമ്പാടുമായി 4.5 കോടിയിലധികം ഉപഭോക്താക്കളുണ്ട്. ചാനല്‍ ബ്യൂട്ടി ആന്‍ഡ് ഫ്രാഗ്രന്‍സ്, അര്‍മാനി ബ്യൂട്ടി, ഷാര്‍ലറ്റ് ടില്‍ബറി, എല്‍ഫ് കോസ്‌മെറ്റിക്‌സ്, സൂപ്പര്‍ഗൂപ്പ്, അര്‍ബന്‍ ഡികേ, ഫൂട്ട് ലോക്കര്‍, റിവോള്‍വ്, സൈഡര്‍ തുടങ്ങിയ പ്രശസ്ത ആഗോള ബ്രാന്‍ഡുകളെ ഇന്ത്യന്‍ വിപണിയിലേക്ക് എത്തിക്കുന്നതും നൈകായാണ്.

ഫോട്ടോ - കൊച്ചി ഫോറം മാളില്‍ നടന്ന നൈകാ ബ്യൂട്ടി ബാറില്‍ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ മോസ്മാ മുനീര്‍ ഓണം ഫെസ്റ്റീവ് ലുക്കിനെപ്പറ്റി മാസ്റ്റര്‍ക്ലാസ് നടത്തുന്നു.

Related Stories

No stories found.
Times Kerala
timeskerala.com